കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരാദുഃഖത്തില്‍ ദില്ലി ജനത ; രണ്ടാഴ്ച്ചക്കിടെ നഷ്ടമായത് തങ്ങളെ നയിച്ച രണ്ട് മുന്‍മുഖ്യമന്ത്രിമാരെ

Google Oneindia Malayalam News

ദില്ലി: ഷീലാ ദീക്ഷിത്, സുഷമാ സ്വരാജ്.. രണ്ടാഴ്ച്ചക്കിടെ ദില്ലിക്ക് നഷ്ടമായത് രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ. 15 വര്‍ഷത്തോളം ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ജൂലൈ 21 നായിരുന്നു മരണപ്പെട്ടത്. ഷീലാ ദീക്ഷിതിന്‍റെ മരണം സൃഷ്ടിച്ച ആഘാതം മാറുന്നതിന് മുമ്പെ തങ്ങളെ നയിച്ച മറ്റൊരു വനിതാ മുഖ്യമന്ത്രിയെക്കൂടിയാണ് സുഷമാസ്വരാജിന്‍റെ വിയോഗത്തിലൂടെ ദില്ലി ജനതക്ക് നഷ്ടമായത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഷീലാ ദീക്ഷിതിന്‍റെ മരണവും ഏറെ അപ്രതീക്ഷിതമായിരുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ദില്ലിയില്‍ സജീവമായിരുന്നു ദീക്ഷിത്. 98 മുതല്‍ 2013 വരെയുള്ള കാലത്താണ് മൂന്ന് ടേമുകളിലായി ഷീല ദീക്ഷിത് ദല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 2014 ല്‍ അഞ്ച് മാസത്തോളം കേരള ഗവര്‍ണ്ണറുമായിരുന്നു.

shilasushma

1998 ഒക്ടോബറിലാണ് ദില്ലിയിലെ ആദ്യത്തെ വനിതാമുഖ്യമന്ത്രിയായി സുഷമാ സ്വരാജ് സ്ഥാനമേറ്റത്. വാജ്പേയി സര്‍ക്കാറില്‍ നിന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച് മുഖ്യമന്ത്രി പദം ഏറ്റെടുത്ത അവര്‍ക്ക് രണ്ട് മാസങ്ങള്‍ക്കപ്പുറം ഡിസംബറില്‍ പദവി ഒഴിവേണ്ടി വന്നു. മുന്‍മുഖ്യന്ത്രിയായിരുന്നു മദന്‍ലാല്‍ ഖുരാനയെ ദില്ലിക്ക് കഴി‍ഞ്ഞ വര്‍ഷം നഷ്ടമായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 1993-96 കാലഘട്ടത്തിലാണ് മദന്‍ ലാല്‍ ഖുറാന ഡല്‍ഹിയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചത്.

<strong> അഗാധമായ ദുഃഖം രേഖപ്പെടുത്തി പിണറായി: ചെയ്ത കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കുമെന്ന് ഉമ്മന്‍ചാണ്ടി</strong> അഗാധമായ ദുഃഖം രേഖപ്പെടുത്തി പിണറായി: ചെയ്ത കാര്യങ്ങൾ എക്കാലവും കേരളം സ്മരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Recommended Video

cmsvideo
സുഷമ സ്വരാജ് അന്തരിച്ചു | Oneindia Malayalam

ചൊവ്വാഴ്ച രാത്രിയോടെ നെഞ്ചുവേദനയെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ എത്തിയ സുഷമ സ്വരാജ് അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിമാരിൽ ഒരാളെയാണ് സുഷമയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രമുഖ നേതാക്കള്‍ സുഷമയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ന് മൂന്ന് മണിക്ക് ദില്ലിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

<strong> സുഷമാ സ്വരാജിന്റെ വിയോഗത്തിൽ അനുശോചിച്ച് കോൺഗ്രസ്; മരണ വാർത്ത ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി</strong> സുഷമാ സ്വരാജിന്റെ വിയോഗത്തിൽ അനുശോചിച്ച് കോൺഗ്രസ്; മരണ വാർത്ത ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി

English summary
delhi loses two of its former chief ministers in span of two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X