Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പീഡിപ്പിച്ച് കൊന്നു: 38കാരിയോട് കാമുകന്‍ ചെയ്തത്

ദില്ലി: ദില്ലിയില്‍ കാമുകന്‍ 38 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഫാംഹൗസ് ഉടമയുടെ മകളെയാണ് 30 കാരനായ കാമുകന്‍ കാറിനുള്ളിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവരുടെ വീട്ടിലെത്തിച്ച പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. സൗത്ത് ദില്ലിയിലെ ഷേഖ് സരായിയിലെ ഷോപ്പിംഗ് കോപ്ലംക്സിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ നഗ്നമായ മൃതദേഹം മാല്‍വിയയിലെ വീട്ടിലെത്തിച്ച ശേഷം പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

കൊല്ലപ്പെട്ട സ്ത്രീയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റവാളിയായ ഖാനെ തീഹാര്‍ ജയിലില്‍ പാര്‍പ്പിച്ചതായി പോലീസ് വ്യക്തമാക്കി. എന്നാല്‍ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല. ദക്ഷിണ ദില്ലിയിലെ പോലീസ് ഉദ്യോഗസ്ഥരും സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

 വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നു!

വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നു!

കുറ്റവാളിയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച 38കാരി ഒരു മാസം മുമ്പ് ഗര്‍ഭഛിദ്രത്തിന് വിധേയായിരുന്നു. 38കാരി മരിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരുന്നു. വിവാഹമോചിതയായ ഇവര്‍ കുറ്റവാളിയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 കൊലപ്പെടുത്തിയത് സഹപ്രവര്‍ത്തകര്‍

കൊലപ്പെടുത്തിയത് സഹപ്രവര്‍ത്തകര്‍

12വയസ്സുകാരന്റെ അമ്മയായ ഇവര്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം മാല്‍വിയ നഗറിലാണ് താമസിച്ചുവരുന്നത്. കുറ്റവാളിയായ ഷബാദ് ഖാനൊപ്പം ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ ജോലി ചെയ്തുുവരുന്നതിനിടെയാണ് സംഭവം. 12 കാരനായ മകനും ഇവര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ പണത്തിന് വേണ്ടി മാത്രമാണ് കുറ്റവാളി തന്റെ മകളെ ഉപയോഗിച്ചതെന്ന് പിന്നീട് പിതാവ് സാക്ഷ്യപ്പെടുത്തുകയായിരുന്നു.

 വിവാഹത്തിന് നീക്കം

വിവാഹത്തിന് നീക്കം

കഴിഞ്ഞ എട്ട് മാസത്തോളമായി സൗഹൃദത്തിലായിരുന്ന സ്ത്രീ ഗര്‍ഭം ധരിച്ചതോടെ ഇവര്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഗര്‍ഭഛിദ്രത്തിന് വിധേയയാവാന്‍ കുറ്റവാളി നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഒഴിവാക്കാന്‍ നിരന്തരം ശ്രമിച്ചിരുന്ന പ്രതി മദ്യാസക്തിയിലാണ് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇരുവരും തമ്മില്‍ വിവാഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2002ല്‍ വിവാഹിതയായ ഇവര്‍ പിന്നീട് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുകയായിരുന്നു

 മരണം സ്ഥിരീകരിച്ചു

മരണം സ്ഥിരീകരിച്ചു


2017 ആഗസ്ത് 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പ്രതി കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ മരിച്ചതായി ഉറപ്പായതോടെ മ‍ൃതദേഹം വീട്ടിലെത്തിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നു. കുറ്റവാളിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ട സ്ത്രീയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതോടെ ഇയാള്‍ക്കെതിരെ ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. കുറ്റവാളി വീട്ടിലെത്തിച്ച മകളെ എയിംസിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

 പ്രതിയുടെ കുറ്റസമ്മതം

പ്രതിയുടെ കുറ്റസമ്മതം


കാറിനുള്ളില്‍ വച്ച് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും പ്രതി സമ്മതിച്ചിരുന്നു. വൈദ്യപരിശോധനയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയപ്പോള്‍ എല്ലുകള്‍ക്ക് ക്ഷതമേറ്റിരുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന് പ്രതി നടന്ന സംഭവം പോലീസിനോട് കൃത്യമായി വിവരിക്കുകയും ചെയ്തുു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+