ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് ക്ഷണം
ദില്ലി: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ദില്ലി നിയമസഭയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് ക്ഷണം. ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ക് ആണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാനായി ക്ഷണിച്ചത്. 32 സീറ്റുകള്‍ നേടിയ ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്നായിരിക്കും ബിജെപി നല്‍കുന്ന മറുപടി.
ഡിസംബര്‍ 11 ന് രാത്രി ലഫ്റ്റനന്റ് ഗവര്‍ണര്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ദ്ധനെ നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. ഡിസംബര്‍ 12 കൂടിക്കാഴ്ചക്ക് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

രാജ്യ തലസ്ഥാനമായ ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ലഫ്റ്റനന്റ് ഗവര്‍ണറോട് സംസാരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടക്കാന്‍ ക്ഷണിച്ചത്.
ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപി 32 സീറ്റുകളും ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റും കോണ്‍ഗ്രസിന് 8 സീറ്റും ആണ് ലഭിച്ചിട്ടുള്ളത്. അകാലിദളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ഓരോ മണ്ഡലങ്ങളില്‍ ജയിച്ചിട്ടുണ്ട്.
ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്ന നിലപാടില്‍ ബിജെപി ഉറച്ച് നിന്നാല്‍ അടുത്തതായി ആം ആദ്മി പാര്‍ട്ടിയെ ക്ഷണിച്ചേക്കും. അവരും തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യും.
ദില്ലിയില്‍ രണ്ടാമത് തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ആം ആദ്മി പാര്‍ട്ടി അഭിപ്രായപ്പെടുന്നത്. ആരുടേയും പിന്തുണ സ്വീകരിച്ച് ഭരണത്തിനില്ല എന്നും എഎപി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications