കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ നിന്നും ഫോട്ടോ എടുത്ത് മോര്‍ഫിങ്,ബ്ലാക്ക്‌മെയില്‍ ചെയ്തത് 50 പെണ്‍കുട്ടികളെ

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും സ്വന്തം ഫോട്ടോകള്‍ ഇടുന്നവര്‍ സൂക്ഷിക്കുക, നിങ്ങളുടെ ചിത്രങ്ങള്‍ പലരുടെയും ഫോണില്‍ സേവ് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിക്കപ്പെടുന്നത് നിങ്ങളുടെ ജീവിതം തന്നെ നശിപ്പിച്ച് കളഞ്ഞേക്കാവുന്ന ആപത്തുകളിലേക്കാണ്.

കഴിഞ്ഞ ദിവസത്തില്‍ 9ാം കാസ്സുകാരി തന്നെ ഫോണില്‍ ഭീഷണിപ്പെടുത്തിയ മൊബൈല്‍ ഷോപ്പുക്കാരന് എതിരെ പരാതി നല്‍കിയപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.

മൊബൈല്‍ ജീവനക്കാരന്‍

മൊബൈല്‍ ജീവനക്കാരന്‍


സൗത്ത് ദില്ലിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന രാജേഷ് ഗാംബിറിന്റെ(29) പേരില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. തന്നെ മോശമായ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും എന്നാല്‍ അത് തന്റേതല്ലെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.

പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍

പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍


സ്വന്തമായി മൊബൈല്‍ ഷോപ്പ് നടത്തുന്ന രാജേഷിന്റെ കയ്യില്‍ നിന്നും ഫോട്ടോകള്‍ മോര്‍ഫ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന മൂന്ന് ഫോണുകളും സിം കാര്‍ഡുകളും കണ്ടെത്തി.

ഫോണില്‍ കണ്ടെത്തിയത്

ഫോണില്‍ കണ്ടെത്തിയത്


ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവ്വം പുറത്ത് വന്നത്. 50ഓളം പെണ്‍കുട്ടികളുടെ ഫോട്ടോകളും ഇവ മോശമായി മോര്‍ഫ് ചെയ്തതിന്റെ കോപ്പിയും ഇതില്‍ നിന്നും കണ്ടെത്തി.

ഭീഷണിപ്പെടുത്തുക

ഭീഷണിപ്പെടുത്തുക


പെണ്‍കുട്ടികളെ അവരുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. വാട്‌സ് ആപ്പില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നുമാണ് ഫോട്ടോകള്‍ എടുക്കുന്നത് എന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

English summary
A 29-year-old Delhi man allegedly did when he downloaded photographs of girls and morphed them only to blackmail his unsuspecting targets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X