Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ കുളിക്കുന്നത് നോക്കിയെന്നാരോപിച്ച് ആറുവയസുകാരനെ യുവാവ് കൊലപ്പെടുത്തി

ദില്ലി: കാണാതായ ആറുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ പ്രതി പോലീസിനോട് പറഞ്ഞത് അമ്പരപ്പിക്കുന്ന കാരണം. ഭാര്യ കുളിക്കുന്നത് നോക്കിയതിനെ തുടര്‍ന്നാണ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ദില്ലി ഓഖ്‌ല ഫേസ് 2വില്‍ കഴിഞ്ഞദിവസമാണ് സംഭവം. കുട്ടിയുടെ അയല്‍ക്കാരനായ പത്തൊമ്പതുകാരനാണ് അറസ്റ്റിലായത്.

രണ്ടുദിവസത്തോളമായി കാണാതായ കുട്ടിക്കുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു പ്രദേശവാസികള്‍ ഇതിനിടെ അയല്‍ക്കാരന്റെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ ഇവിടെ പരിശോധിച്ചു. എലി ചത്തതാണെന്നുകരുതിയാണ് പരിശോധിച്ചതെങ്കിലും കുട്ടിയുടെ മൃതദേഹമാണ് അയല്‍വാസികള്‍ കണ്ടെടുത്തത്. പ്രതിയെ ഉടന്‍ പോലീസ് പിടികൂടുകയും ചെയ്തു.

murder

അടുത്തിടെ വിവാഹതിനായായ പത്തൊമ്പതുകാരനാണ് പ്രതി. തന്റെ ഭാര്യ കുളിക്കുന്നത് കുട്ടി ഒളിഞ്ഞുനോക്കിയെന്നും അശ്ലീല കമന്റ് നടത്തിയെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇതില്‍ കുപിതനായാണ് കൊലപാതകം നടത്തിയെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. കുട്ടിയെ അടിക്കുന്നതിനിടെ കട്ടിലിന്റെ വക്കില്‍ തലകൊണ്ടതാണ് മരിക്കാന്‍ ഇടയായതെന്ന് സംശയിക്കുന്നു. തലയില്‍നിന്നും ചോരവന്നതോടെ ഇയാള്‍ കുട്ടിയുടെ വായമൂടിക്കെട്ടി പെട്ടിയിലടയ്ക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാത്തതാണ് മരണകാരണമായതെന്നാണ് പോലീസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+