Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് സൗഹൃദം; ഉസ്‌ബെക്ക് യുവതിയെ നാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍

ദില്ലി: ഉസ്‌ബെക്കിസ്ഥാന്‍ യുവതിയെ ദില്ലിയിലെത്തിച്ച് ആറുമാസത്തോളംകാലം ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി മെഹറൗളി സ്വദേശിയായ സോനു അലിയാസ് സുമിത് ആണ് അറസ്റ്റിലായത്. 22കാരിയായ യുവതിയുടെ പരാതിപ്രകാരമാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു.

ഫേസ്ബുക്ക് വഴിയാണ് സോനു യുവതിയുമായി സൗഹൃദത്തിലാകുന്നത്. ഗുഡ്ഗാവിലെ ഐടി കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചശേഷം യുവതിയെ സോനു ദില്ലിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ക്ഷണിച്ചു. എയര്‍പോര്‍ട്ടില്‍ചെന്ന് യുവതിയെ മെഹറൗളിയിലെ തന്റെ താമസ്ഥലത്തെ എത്തിച്ച സോനു ഇവരുടെ പാസ്‌പോര്‍ട്ടും പണവും പിടിച്ചുവെച്ചതായി പറയുന്നു.

porn

സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയാണ് ഇവ പിടിച്ചുവെച്ചതെന്നാണ് അറിയിച്ചത്. പിന്നീട് ആറുമാസത്തോളം ബലാത്സംഗത്തിനിരയാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് പറഞ്ഞു. ഇവര്‍ ബലാത്സംഗത്തിനിരയായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞമാസവും മറ്റൊരു ഉസ്‌ബെക്കിസ്ഥാന്‍ യുവതിയെ ബലാത്സംഗം ചെയ്തതായി ദില്ലി പോലീസില്‍ പരാതിയുണ്ടായിരുന്നു. വസന്ത് കുഞ്ജില്‍വെച്ച് കാമുകനും നാലു സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ഉസ്‌ബെക്കിസ്ഥാന്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നും സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്തുന്ന സംഘങ്ങളെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+