ഇന്‍ഡിഗോ വിമാനത്തിലും പീഡനം, 50കാരനെ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: ബസ്സിലെയും ട്രെയിനിലെയും പീഡന കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോള്‍ ഇതാ പറക്കും വിമാനത്തില്‍ വെച്ചും പീഡനം നടക്കുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചാണ് യാത്രക്കാരിക്ക് പീഡനമേറ്റത്. കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് പീഡനം നടന്നുവെന്നാണ് പരാതി.
പരാതിയെ തുടര്‍ന്ന് 50കാരനായ സഞ്ജയ് കനാഡ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് സംഭവം നടന്നത്. വിമാനം പറക്കുന്നതിനു തൊട്ടുമുന്‍പാണ് സ്ത്രീക്കുനേരെയുള്ള അതിക്രമം.

യാത്രക്കാര്‍ വിമാനത്തിലേക്ക് കയറിക്കൊണ്ടിരിക്കെ 50കാരനായ യുവാവ് സ്ത്രീയെ ഉപദ്രവിക്കുകയായിരുന്നു. തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന സഞ്ജയ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സ്ത്രീ ഉറക്കെ വിളിച്ച് പറയുകയാണുണ്ടായത്. ഉടന്‍ തന്നെ ഇരുവരെയും വിമാനത്തില്‍ നിന്നും പുറത്തിറക്കി ചോദ്യം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് എയര്‍പോര്‍ട്ട് സ്‌റ്റേഷനിലേക്ക് മാറ്റുകയും സഞ്ജയ് കനാഡയെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. അതേസമയം, ഇന്‍ഡിഗോ വിമാനം കൃത്യസമയം തന്നെ യാത്ര പുറപ്പെടുകയും ചെയ്തു. ഇരുവരും ദില്ലി സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications