39കാരി മരിച്ച നിലയില്‍, മൃതദേഹത്തില്‍ തുണിയില്ല!! ചെയ്തത്....അയാള്‍ എല്ലാം സമ്മതിച്ചു

  • By: Sooraj
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയില്‍ 39കാരിയായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ 33 കാരനായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ദില്ലിയിലാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്.

ഒരുമിച്ച് താമസം

കുല്‍ദീപ് താക്കൂര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും കൊല്ലപ്പെട്ട യുവതിയും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

കൊല തന്നെ

താക്കൂര്‍ തന്റെ കാമുകിയെ കൊലപ്പെടുത്തിയതു തന്നെയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്കു ശേഷം ഒളിവിപ്പോയ പ്രതിയെ പോലീസ് ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

കാരണം

39 കാരിയായ കാമുകിക്ക് രഹസ്യ കാമുകനുണ്ടോയെന്ന സംശയമാണ് തന്നെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു താക്കൂര്‍ പോലീസിനു മൊഴി നല്‍കി. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായും തുടര്‍ന്നാണ് താന്‍ കൊല ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.

നിരവധി കേസുകള്‍

താക്കൂറിനെതിരേ നിരവധി കേസുകളാണുള്ളത്. 20 കൊലപാതക്കേസുകളിലും മോഷണമുള്‍പ്പെടെയുള്ള നിരവധി കേസുകളിലും പ്രതിയാണ് ഇയാളെന്നു പോലീസ് അറിയിച്ചു.

മൃതദേഹം കണ്ടത്

ഒരാഴ്ച മുമ്പാണ് ദില്ലിയിലെ വികാസ് പുരിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂര്‍ണനഗ്നയായാണ് മൃതദേഹം കാണപ്പെട്ടത്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മുറിവുകളുമുണ്ടായിരുന്നു. സംഭവത്തിനു ശേഷം താക്കൂര്‍ ഒളിവില്‍പ്പോയതാണ് പോലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാന്‍ കാരണം.

വിവാഹമോചിത

വിവാഹമോചിതയായിരുന്നു കൊല്ലപ്പെട്ട യുവതി. ഇതിനു ശേഷമാണ് യുവതി താക്കൂറുമായി പ്രണയത്തിലാവുന്നത്. ഒരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി ഇരുവരും വിവാഹം ചെയ്തിരുന്നെങ്കിലും അതിനു നിയമസാധുത ഇല്ലായിരുന്നു.

English summary
A 33-year-old man arrested for allegedly killing his live-in partner on the suspicion that she was cheating on him in west Delhi, police said.
Please Wait while comments are loading...