Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ കൊന്നത് അനന്തരവന്‍, കൊലപാതകം പീഡനശ്രമത്തിനിടെ, വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

ന്യുഡല്‍ഹിക്കടുത്ത മന്‍ഗോള്‍പുരിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുടെ അനന്തരവനെ അറസ്റ്റ് ചെയ്തു. യുവതിയെ ബലാല്‍സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം.

ദില്ലി: ന്യുഡല്‍ഹിക്കടുത്ത മന്‍ഗോള്‍പുരിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവരുന്നു. പോലിസ് യുവതിയുടെ അനന്തരവനെ അറസ്റ്റ് ചെയ്തു. യുവതിയെ ബലാല്‍സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം.

കഴുത്ത് അറുത്ത നിലയിലാണ് 30 കാരിയായ പുഷ്പയെ കഴിഞ്ഞദിവസം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ സംഭവം അന്വേഷിച്ച പോലിസ് ഒടുവില്‍ ചെന്നെത്തിയത് വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന ബന്ധു രവിയിലേക്ക്. യുവാവിനെ ഡല്‍ഹി പോലിസ് പിടികൂടിയത് പഴുതടച്ച അന്വേഷണത്തിലൂടെ.

അമ്മായിയെ മറന്ന മരുമകന്‍

ആരുമില്ലെന്ന് ഉറപ്പാക്കിയാണ് രവി പുഷ്പയുടെ വീട്ടിലെത്തിയത്. വാതില്‍ അകത്തുനിന്ന് പൂട്ടിയ പ്രതി അമ്മായിയെ കടന്നു പിടിക്കുകയായിരുന്നു. വൈകീട്ട് വീട്ടിലെത്തിയ പുഷ്പയുടെ ഭര്‍ത്താവ് വാതില്‍ അകത്ത് നിന്നു പൂട്ടിയത് കണ്ട് ഉറക്കെ ഭാര്യയെ വിളിച്ചെങ്കിലും കതക് തുറന്നില്ല.

പോലിസ് എത്തുന്നു

തുടര്‍ന്ന് ഭര്‍ത്താവ് പോലിസില്‍ വിവരം അറിയിച്ചു. പോലിസെത്തിയാണ് വാതില്‍ തകര്‍ത്ത് അകത്ത് കടന്നത്. അപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു പുഷ്പ. വസ്ത്രങ്ങളെല്ലാം കീറി പറഞ്ഞിരുന്നു. കഴുത്ത് അറുത്ത നിലയിലാണ് പുഷ്പയെ കണ്ടെത്തിയത്.

അന്വേഷണം തുടങ്ങി

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതി മരിച്ചിട്ട് അല്‍പ്പ സമയം കഴിഞ്ഞെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കൊലപാതകം (302) വകുപ്പ് പ്രകാരം പോലിസ് അന്വേഷണം ആരംഭിച്ചു.

മുമ്പും പ്രതി ബലാല്‍സംഗം പദ്ധതിയിട്ടു

മണിക്കൂറുകള്‍ക്കുള്ളിലാണ് പോലിസ് രവിയെ പൊക്കിയത്. ആദ്യം ഇയാള്‍ കുറ്റം നിഷേധിച്ചെങ്കിലും ഒടുവില്‍ സമ്മതിച്ചു. തുടര്‍ന്നാണ് പ്രതി സംഭവം വിശദീകരിച്ചത്. അമ്മായിയെ ബലാല്‍സംഗം ചെയ്യാന്‍ പ്രതി മുമ്പും ആലോചിച്ചിട്ടുണ്ടത്രെ.

അറസ്റ്റ് രക്ഷപ്പെടാനിരിക്കെ

സംഭവ ദിവസം അകത്തുകടന്ന പ്രതി അമ്മായിയെ ബലമായി കീഴ്‌പെടുത്താന്‍ ശ്രമിച്ചു. കുതറിയോടിയ പുഷ്പ ഭര്‍ത്താവിനോട് പറയുമെന്ന് രവിയെ ഭീഷണിപ്പെടുത്തിയെങ്കിലും ഇയാള്‍ പിന്‍മാറാന്‍ തയ്യാറായില്ല. പിന്നീടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. ഉടനെ രക്ഷപ്പെട്ടെങ്കിലും അയല്‍വാസികളുടെ മൊഴിയാണ് രവിക്ക് വിനയായത്. ഇയാള്‍ സ്ഥലം വിടാന്‍ ഒരുങ്ങവെയാണ് പോലിസ് എത്തിയതും പിടികൂടിയതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+