തൊട്ടടുത്ത് കൗമാരക്കാരിയായ മകള്‍ നോക്കിനില്‍ക്കെ എട്ടുവയസുകാരിയെ യുവാവ് പീഡിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കൗമാരക്കാരിയായ മകള്‍ക്കു മുന്നില്‍വെച്ച് എട്ടുവയസുകാരിയെ യുവാവ് പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ദില്ലി കമല മാര്‍ക്കറ്റിന് സമീപമുള്ള പബ്ലിക് പാര്‍ക്കില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ പബ്ലിക് ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ജോലി ചെയ്യുന്നയാളാണെന്ന് പോലീസ് പറഞ്ഞു.

പാര്‍ക്കില്‍ മകളുമായി എത്തിയ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ സമീപത്തുള്ള ആളൊഴിഞ്ഞ ജിംനേഷ്യത്തില്‍ എത്തിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ കുട്ടി കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് യുവാവിന്റെ മകള്‍ സ്ഥലത്തെത്തിയത്.

rape

മകള്‍ക്കുമുന്നില്‍വെച്ചും പീഡനത്തിനിരയാക്കിയശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചതെന്നാണ് റിപ്പോര്‍ട്ട്. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയാണ് മാതാപിതാക്കളോട് സംഭവം അറിയിച്ചത്. ഉടന്‍ പോലീസില്‍ പരാതി നല്‍കിയതോടെ യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കൗണ്‍സിങ്ങിനും എത്തിച്ചു.

അതേസമയം, പ്രതിയുടെ മകള്‍ തെളിവു നല്‍കാന്‍ തയ്യാറായിട്ടില്ല. ഈ കുട്ടിയെ കൊണ്‍സിലിങ്ങിന് വിധേയമാക്കിയാല്‍ സാക്ഷി പറയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിഭാര്യനായ ഇയാള്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

English summary
Delhi man rapes 8-year-old in park while his teenaged daughter ‘witnesses crime’
Please Wait while comments are loading...