കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ വെടിവെച്ച് കൊന്നു, രക്തക്കറ തുടച്ചത് അമ്മയും സഹോദരിയും, ഞെട്ടിക്കുന്ന ക്രൂരത!

Google Oneindia Malayalam News

ദില്ലി: സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ദുരിതം അനുഭവിക്കുന്നതിന് അറുതിയില്ല. ഇന്ത്യയില്‍ സ്ത്രീധന പീഡനം മൂലം ഓരോ മണിക്കൂറിലും ഒരു സ്ത്രീ വീതം മരിക്കുന്നുവെന്ന് എന്‍‌സി‌ആര്‍‌ബിയുടെ (നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) കണക്കുകള്‍ പറയുന്നത്. 2012-ല്‍ മാത്രം സ്ത്രീധന പീഡനം മൂലം 8,233 സ്ത്രീകളാണ് മരിച്ചതെന്ന് എന്‍‌സി‌ആര്‍‌ബി പറയുന്നു. ശരാശരി 32 ശതമാനമാണ് 2012ലെ സ്ത്രീധന മരണ നിരക്ക്. 2011ല്‍ 8,618 സ്ത്രീകളാണ് സ്ത്രീധന പീഡനം മൂലം മരിച്ചത്. അതായത് 35.8 ശതമാനമാണ് സ്ത്രീധന മരണ നിരക്ക്. ഇത് വർഷം കഴിയുമ്പോഴും കൂടി വരുന്നുവെന്നാണ് റിപപോർട്ടുകൾ.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും സ്ത്രീധന സമ്പ്രദായം ഇപ്പോഴും സമൂഹത്തിൽ ആഴത്തിൽ വേരോടുന്നുണ്ട്. അതിനാൽ തന്നെ യുവജനങ്ങളുടെ ഇടയിൽ ശക്തമായ അവബോധത്തിലൂടെ മാത്രമേ ഇതിനൊരു മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. ഗുരുതരമായ നിരവധി സാമൂഹിക പ്രശ്‌നങ്ങൾക്കും സ്ത്രീധനം കാരണമാകാറുണ്ട്. കുടുംബ ഭദ്രതയുടെ ശിഥിലീകരണം, ഗാർഹിക പീഡനം, വിവാഹ മോചനം, ആത്മഹത്യകൾ, വിവാഹം നടക്കാതിരിക്കൽ തുടങ്ങിയവയ്ക്കും കാരണമാകുന്നു. സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും വിവാഹ മോചനങ്ങളും രാജ്യത്ത് വർദ്ധിച്ച് വരുന്ന സാഹചര്യമാണുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അപ്പാർടട്മെന്റിൽ നിന്നും ചാടി

അപ്പാർടട്മെന്റിൽ നിന്നും ചാടി

ദില്ലിയിലെ കപഷെര പ്രദേശത്തു നിന്നാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരത ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീധനത്തിന്റെ പേരിൽ 25കാരിയെ ഭർത്താവ് വെടിവെച്ച് കൊല്ലുകയായിരുന്നു. സമൽഖ വില്ലേജിലെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. അപ്പാർട്ട്മെന്റിലെ രണ്ടാം നിലയിൽ നിന്ന് ചാടി യുവതി ജീവനൊടുക്കിയെന്നായിരുന്നു പുലർച്ച 5.40ഓടെ പോലീസിന് ലഭിച്ചിരുന്ന വിവരം.

തലയോട്ടി ചിന്നി ചിതറി

തലയോട്ടി ചിന്നി ചിതറി

തുടർന്ന് യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വഴിമധ്യേ യുവതി മരിച്ചെന്ന് ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു. താഴേക്ക് പതിച്ച ആഘാതത്തിൽ യുവതിയുടെ തലയോട് തകർന്നിരുന്നു. എന്നാൽ ഇതിന് മുമ്പേ തന്നെ യുവതിയുടെ തലയിൽ വെടിയേറ്റിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ ഭർത്താവ് രോഹിത് അടക്കം നാല് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.

സഹായിക്കാൻ അമ്മയും സഹോദരിയും

സഹായിക്കാൻ അമ്മയും സഹോദരിയും


രോഹിത് തന്റെ പേരിൽ ലൈസൻസ് എടുത്ത തോക്കുകൊണ്ട് ഭാര്യയെ വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തറയിലെ രക്തക്കറ തുടച്ച് കളഞ്ഞത്. രോഹിതിന്റെ അമ്മയും സഹോദരിയും കൂടിയാണെന്നും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ മൃതദേഹം താഴേക്ക് ഇടാനും അമ്മയും സഹോദരിയും സഹായിച്ചിരുന്നെന്നാണ് റിപ്പോർട്ട്.

കൊലപാതകത്തിന് പിന്നിൽ...

കൊലപാതകത്തിന് പിന്നിൽ...

സ്ത്രീധനത്തിന്റെ പേരിലായിരുന്നു യുവതിയെ കൊലപ്പെടുത്തിയത്. ഇരുവരുടെയും വിവാഹം നടന്നത് 2015ലായിരുന്നു. സ്ത്രീധനം എല്ലാം കൊടുത്തിരുന്നെങ്കിലും ഒരു എസ് യുവി കാർ കൂടി രോഹിതിന് നൽകണമെന്നായിരുന്നു ആവശ്യം. ഇക്കാര്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് വിവരം. കൊസപാതകം നടന്ന ഉടനെ രോഹിത് ഒളിവിലായിരുന്നു. പിന്നീട് സോനിപതിൽ നിന്നും രോഹിതിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് ശേഷം മറ്റ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

English summary
Delhi Man Shoots Wife Over Dowry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X