ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; മക്കളുടെ മുന്നില്‍ കഴുത്തറുത്തു കൊലപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സൗത്ത് ദില്ലയിലെ ബദര്‍പൂരിലായിരുന്നു സംഭവം. മുപ്പതുകാരിയായ ഭാര്യയെ ഗ്യാസ് സിലിണ്ടര്‍കൊണ്ട് അടിച്ചിട്ടശേഷം മക്കളുടെ മുന്നില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ മുപ്പത്തിരണ്ടുകാരനായ പ്രവീണ്‍ എന്നയാള്‍ പോലീസ് പിടിയിലായി. സംഭവം നടന്ന് അല്‍പസമയത്തിനുള്ളല്‍തന്നെ പോലീസ് പ്രതിയെ പിടികൂടിയിരുന്നു. പത്തുവര്‍ഷം മുന്‍പായിരുന്നു പ്രവീണും മീനാക്ഷിയും വിവാഹിതരായതെന്ന് ഡിസിപി ചിന്മയി ബിശ്വാല്‍ പറഞ്ഞു. അടുത്തിടെ മീനാക്ഷി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങയിരുന്നു.

acked-to-death-in-tamil-n

കഴിഞ്ഞദിവസം രാത്രി പ്രവീണ്‍ മീനാക്ഷിയുടെ വീട്ടിലെത്തി വഴക്കുകൂടി. ഇതിനിടയില്‍ അടുക്കളയിലെ കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ച് വീഴ്ത്തിയശേഷമായിരുന്നു ക്രൂരമായ കൊലപാതകം. സംഭവസമയം യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. നാലും പത്തും വയസായ മക്കള്‍ക്കുമുന്നില്‍വെച്ചായിരുന്നു പ്രവീണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പോലീസ് പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary
Delhi man slits wife’s throat, clubs her with gas cylinder as kids watch
Please Wait while comments are loading...