അവിഹിതബന്ധമെന്ന് സംശയം; മുപ്പത്തിയഞ്ചതവണ കുത്തി ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
ദില്ലി: അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍നടന്ന വാക്കേറ്റത്തിനൊടുവില്‍ ഭര്‍ത്താവ് അതിക്രൂരമായി ഭാര്യയെ കൊലപ്പെടുത്തി. ദില്ലി ദില്‍ഷാദ് ഗാര്‍ഡനില്‍ ബുധനാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കാറ്ററിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബിനോ ബിസന്ത് ഭാര്യ രേഖയെ മുത്തപ്പിയഞ്ചോളം തവണ കത്തികൊണ്ട് കുത്തിയതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ 5.30ഓടെ ജോലി കഴിഞ്ഞെത്തിയ ബിനോ വാക്കേറ്റത്തിനൊടുവില്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. അതേ ഫ് ളോറില്‍ തന്നെ താമസിക്കുന്ന സഹോദരന്റെ ഫ് ളാറ്റ് പുറത്തുനിന്നും പൂട്ടിയശേഷം അടുക്കളയില്‍ വെച്ച് ഭാര്യയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിവന്ന പതിനഞ്ചുകാരനായ മകനെയും ബിനോ ആക്രമിച്ചു.

അമ്മ കൊലപ്പെടുത്തുന്നത് തടഞ്ഞ മകന്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്യില്‍ കുത്തേറ്റ കുട്ടിയുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ശരീരം നിറയെ കുത്തേറ്റ രേഖ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. സംഭവത്തിനുശേഷം ബിനോ ഒളിവിലാണ്. ബിനോയുടെ ഇളയമകന്‍ മുത്തച്ഛനൊപ്പമായിരുന്നു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത ദില്‍ഷാദ് ഗാര്‍ഡന്‍ പോലീസ് പ്രതിക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications