കൊറോണ വൈറസ്: ഇന്ത്യയില്‍ 31 പേര്‍ക്ക് രോഗബാധ, മലേഷ്യയില്‍ നിന്നെത്തിയ 45കാരന് രോഗം സ്ഥിരീകരിച്ചു!
ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 31 ആയി. തായ് ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ച് തിരിച്ചെത്തിയ ദില്ലി സ്വദേശിക്കാണ് ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ 45 കാരനായ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിച്ച് വരികയാണെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയിലെ മയൂര്‍ വിഹാര്‍ സ്വദേശിയായ ഇയാള്‍ ആറ് ബന്ധുക്കള്‍ക്കൊപ്പമാണ് വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഗുഡ്ഗാവ് സ്വദേശിയായ പേടിഎം ജീവനക്കാരനൊപ്പം ഇദ്ദേഹവും ദില്ലിയിലെ സഫ്ദര്ജംഹ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഗാസിയാബാദില്‍ നിന്നുള്ള മധ്യവയസ്കനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ദില്ലിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയാണ്. ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിച്ച 24 വയസ്സുകാരനും ഐസൊലേഷന്‍ വാര്‍ഡില്‍. ചികിത്സയില്‍ കഴിയുന്നുണ്ട്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വലിയ പരിപാരികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ജനങ്ങങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പറ്റുമെങ്കില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ നീട്ടിവെക്കാനും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 16 ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 31 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
ചൈനയിലെ വുഹാനിലെ മത്സ്യ വിപണിയില്‍ നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് 60 ലോകരാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരി സംഘത്തിലെ 16 പേര്‍ക്കും ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ വിനോദസഞ്ചാരിയും ഭാര്യയും ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതേ സംഘത്തിലെ 14 പേര് ഛാവ് ലയിലെ ഐടിബിപി ക്യാമ്പില്‍ താമസിപ്പിച്ചിരുന്ന ഇവരെ പിന്നീട് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദുബായ് വഴി കെനിയയില്‍ നിന്ന് മടങ്ങിയ റായ്പൂര്‍ സ്വദേശിക്കും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഇദ്ദേഹത്തെയും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
കൊറോണ വൈറസ് സംബന്ധിച്ച ഭീഷണി ഉയര്‍ന്നതോടെ ബ്രസ്സല്‍സ് സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ബ്രസ്സല്‍സ് സന്ദര്‍ശിക്കാനിരുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications