കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ​ വൈറസ്: ഇന്ത്യയില്‍ 31 പേര്‍ക്ക് രോഗബാധ, മലേഷ്യയില്‍ നിന്നെത്തിയ 45കാരന് രോഗം സ്ഥിരീകരിച്ചു!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 31 ആയി. തായ് ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ച് തിരിച്ചെത്തിയ ദില്ലി സ്വദേശിക്കാണ് ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ 45 കാരനായ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിച്ച് വരികയാണെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ദില്ലിയിലെ മയൂര്‍ വിഹാര്‍ സ്വദേശിയായ ഇയാള്‍ ആറ് ബന്ധുക്കള്‍ക്കൊപ്പമാണ് വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഗുഡ്ഗാവ് സ്വദേശിയായ പേടിഎം ജീവനക്കാരനൊപ്പം ഇദ്ദേഹവും ദില്ലിയിലെ സഫ്ദര്‍ജംഹ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

 കൊറോണയെ തുരത്താന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം; ഡബ്ലുഎച്ച്ഒ കൊറോണയെ തുരത്താന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം; ഡബ്ലുഎച്ച്ഒ

ഗാസിയാബാദില്‍ നിന്നുള്ള മധ്യവയസ്കനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ദില്ലിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയാണ്. ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിച്ച 24 വയസ്സുകാരനും ഐസൊലേഷന്‍ വാര്‍ഡില്‍. ചികിത്സയില്‍ കഴിയുന്നുണ്ട്.

coronaprevention-158

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വലിയ പരിപാരികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ജനങ്ങങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പറ്റുമെങ്കില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ നീട്ടിവെക്കാനും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 16 ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 31 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

യെസ് ബാങ്കിന് മൊറട്ടോറിയം; എടിഎമ്മുകളില്‍ വന്‍ തിരക്ക്, വിപണി മൂല്യം 85 ശതമാനം ഇടിഞ്ഞുയെസ് ബാങ്കിന് മൊറട്ടോറിയം; എടിഎമ്മുകളില്‍ വന്‍ തിരക്ക്, വിപണി മൂല്യം 85 ശതമാനം ഇടിഞ്ഞു

ചൈനയിലെ വുഹാനിലെ മത്സ്യ വിപണിയില്‍ നിന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് 60 ലോകരാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരി സംഘത്തിലെ 16 പേര്‍ക്കും ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ വിനോദസഞ്ചാരിയും ഭാര്യയും ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതേ സംഘത്തിലെ 14 പേര്‍ ഛാവ് ലയിലെ ഐടിബിപി ക്യാമ്പില്‍ താമസിപ്പിച്ചിരുന്ന ഇവരെ പിന്നീട് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദുബായ് വഴി കെനിയയില്‍ നിന്ന് മടങ്ങിയ റായ്പൂര്‍ സ്വദേശിക്കും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഇദ്ദേഹത്തെയും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Corona Virus In Delhi : All primary schools shut as The Virus spreads | Oneindia Malayalam

കൊറോണ വൈറസ് സംബന്ധിച്ച ഭീഷണി ഉയര്‍ന്നതോടെ ബ്രസ്സല്‍സ് സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ബ്രസ്സല്‍സ് സന്ദര്‍ശിക്കാനിരുന്നത്.

English summary
Delhi Man With Travel History To Thailand, Malaysia 31st Coronavirus Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X