ഡൽഹി മേയർ തിരഞ്ഞെടുപ്പ്: ബിജെപി പിന്മാറി, ആം ആദ്മിയുടെ ഷെല്ലി ഒബ്‌റോയ് ഡൽഹി മേയർ
ഡൽഹി മേയറായി എഎപിയുടെ ഷെല്ലി ഒബ്രോയ് തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപി പിന്മാറിയതോടെയാണ് ഷെല്ലി ഒബ്‌റോയ് 2023-24 ലേക്കുള്ള ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി പിന്മാറിയതോടെ ആലി മുഹമ്മദ് ഇഖ്ബാൽ ഡെപ്യൂട്ടി മേയറായും ആയി തിരഞ്ഞെടുക്കപ്പെട്ടു ഇന്നായിരുന്നു പുതിയ മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇന്ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ (എഎപി) നിലവിലെ മേയർ ഷെല്ലി ഒബ്‌റോയ് ബിജെപിയുടെ ഗ്രേറ്റർ കൈലാഷിലെ ശിഖ റായിയെ ആയിരുന്നു നേരിടേണ്ടിയിരുന്നത്.

എംസിഡിയിലെ ഭരണകക്ഷിയായതിനാൽ തന്നെ ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ആത്മവിശ്വാസം എഎപിക്ക് ഉണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാരും 14 എംഎൽഎമാരും 10 എംപിമാരും അടങ്ങുന്നതായിരുന്നു ഇലക്ടറൽ കോളജ്. ഡിസംബർ നാലിന് നടന്ന സിവിൽ തിരഞ്ഞെടുപ്പിൽ 250 മുനിസിപ്പൽ വാർഡുകളിൽ 134 എണ്ണവും വിജയിച്ചതോടെ എഎപിക്ക് വ്യക്തമായ സംഖ്യാ മുൻതൂക്കമുണ്ടായിരുന്നു. എംസിഡിയുടെ ചരിത്രത്തിൽ, എട്ട് മേയർമാർ മാത്രമാണ് ഒരു വർഷത്തിലേറെയായി സേവനമനുഷ്ഠിച്ചിട്ടുള്ളത്, ഇപ്പോൾ ഷെല്ലി ഒബ്‌റോയ് അത്തരത്തിലുള്ള ഒമ്പതാമത്തെ മേയറായി.
3 കോർപറേഷനുകൾ ലയിപ്പിച്ച് രൂപീകരിച്ച ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ പ്രഥമ മേയറായി ഷെല്ലി ഒബ്റോയ് കഴിഞ്ഞ ഫെബ്രുവരി 22നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ രേഖ ഗുപ്തയെ ആണ് പരാജപ്പെടുത്തിയത്. 34 വോട്ടിന് ആണ് പരാജയപ്പെടുത്തിയത്. ആകെയുള്ള 250 വാർഡുകളിൽ 134 എണ്ണത്തിൽ വിജയിച്ചാണ് എഎപി ഭരണം നേടിയത്. ബിജെപി 104 വാർഡുകളിലാണ് വിജയിച്ചത്. ഒരു സ്വതന്ത്രൻ പിന്നീട് ബിജെപിയിലേക്ക് മാറുകയും ചെയ്തു.
എഎപിയുടെ രണ്ട് കൗൺസിലർമാരും ബിജെപിയിൽ ചേർന്നിരുന്നു. സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിലുള്ള ആദ്യ യോഗത്തിൽ പുതിയ മേയറെയും ഡപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കണമെന്നാണ് ചട്ടം. ആദ്യ വർഷം മേയർ സ്ഥാനം വനിതാ സംവരണമാണ്. രണ്ടാം വർഷം പൊതുവിഭാഗം, മൂന്നാം വർഷം സംവരണ വിഭാഗം, ബാക്കിയുള്ള രണ്ടു വർഷം പൊതുവിഭാഗം എന്നിങ്ങനെയാണ് തിരഞ്ഞെടുക്കുക.
പുതിയ കോർപറേഷൻ നിലവിൽ വന്ന ശേഷം മേയറെ തിരഞ്ഞെടുക്കാൻ നടന്ന 3 യോഗങ്ങളും എഎപി- ബിജെപി കൗൺസിലർമാർ തമ്മിലുള്ള തർക്കവും വഴക്കും കാരണം അലങ്കോലപ്പെട്ടിരുന്നു. സുപ്രീംകോടതി ഇടപെട്ട ശേഷം നടന്ന നാലാമത്തെ യോഗത്തിലാണ് എഎപി നേതാവ് ഷെല്ലി ഒബ്റോയ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
Hair Care: കഞ്ഞിവെള്ളമല്ല, അരിവെള്ളം മതി, മുടി പട്ടുപോലെ തിളങ്ങും












Click it and Unblock the Notifications