ദില്ലി- മീററ്റ് എക്സ്പ്രസ് ഹൈവേ രാജ്യത്തിന് സമര്‍പ്പിച്ചു: റോഡ് മലിനീകരണത്തില്‍ നിന്ന് മോചനമെന്ന്
ദില്ലി: ദില്ലി- മീററ്റ് എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. എക്സ്പ്രസ് ഹൈവേ യാഥാര്‍ത്ഥ്യമായതോടെ രണ്ട് നഗരങ്ങളിലേക്കുമുള്ള യാത്രാ സമയം രണ്ട് മണിക്കൂറില്‍നിന്ന് 40 മിനിറ്റായി കുറയും. 7500 കോടി ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ്ദ ഹൈവേയാണെന്ന പ്രത്യേകയും ദില്ലി- മീററ്റ് പാതയ്ക്കുണ്ട്.
രാജ്യത്തെ ആദ്യത്തെ 14 വരി പാതയും ഇതുതന്നെയാണ്. 31 ട്രാഫിക് സിഗ്നലുകളാണ് ഈ പാതയിലുള്ളത്. ആറ് എക്സ്പ്രസ് ഹൈവേയും ദില്ലിയിലെ നിസാമുദ്ദീന്‍ പാലത്തില്‍ നിന്ന് യുപി അതിര്‍ത്തിയിലേക്കുള്ള 4+4 സര്‍വീസ് ലൈനുമാണ് ഇതിന്റെ ഭാഗമായുള്ളത്. 18 മാസമെന്ന ചുരുങ്ങിയ കാലയളവിനുള്ളിലാണ് 8.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. 841 കോടി രൂപക്ക് 30 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം ഒരുങ്ങിയത്.

നിസാമുദ്ദീന്‍ പാലത്തില്‍ നിന്ന് റോഡ് ഷോ ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന ജീപ്പില്‍ ആറ് കിലോമീറ്ററോളം സന്ദര്‍ശിച്ചാ ണ് ഉദ്ഘാടന സ്ഥലത്തെത്തിയത്. മോദിക്കൊപ്പം ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മറ്റൊരു തുറന്ന ജീപ്പിലാണ് ഉദ്ഘാടന സ്ഥലത്തെത്തിയത്. ദില്ലി- മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലേക്ക് പറന്ന മോദി ആദ്യത്തെ സ്മാര്‍ട്ട്- ഗ്രീന്‍ ഹൈവേയായ ഈസ്റ്റേണ്‍ പെരിഫെറല്‍ ഹൈവേയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications