കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി- മീററ്റ് എക്സ്പ്രസ് ഹൈവേ രാജ്യത്തിന് സമര്‍പ്പിച്ചു: റോഡ് മലിനീകരണത്തില്‍ നിന്ന് മോചനമെന്ന്

Google Oneindia Malayalam News

ദില്ലി: ദില്ലി- മീററ്റ് എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. എക്സ്പ്രസ് ഹൈവേ യാഥാര്‍ത്ഥ്യമായതോടെ രണ്ട് നഗരങ്ങളിലേക്കുമുള്ള യാത്രാ സമയം രണ്ട് മണിക്കൂറില്‍നിന്ന് 40 മിനിറ്റായി കുറയും. 7500 കോടി ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ്ദ ഹൈവേയാണെന്ന പ്രത്യേകയും ദില്ലി- മീററ്റ് പാതയ്ക്കുണ്ട്.

രാജ്യത്തെ ആദ്യത്തെ 14 വരി പാതയും ഇതുതന്നെയാണ്. 31 ട്രാഫിക് സിഗ്നലുകളാണ് ഈ പാതയിലുള്ളത്. ആറ് എക്സ്പ്രസ് ഹൈവേയും ദില്ലിയിലെ നിസാമുദ്ദീന്‍ പാലത്തില്‍ നിന്ന് യുപി അതിര്‍ത്തിയിലേക്കുള്ള 4+4 സര്‍വീസ് ലൈനുമാണ് ഇതിന്റെ ഭാഗമായുള്ളത്. 18 മാസമെന്ന ചുരുങ്ങിയ കാലയളവിനുള്ളിലാണ് 8.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. 841 കോടി രൂപക്ക് 30 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം ഒരുങ്ങിയത്.

modi23

നിസാമുദ്ദീന്‍ പാലത്തില്‍ നിന്ന് റോഡ് ഷോ ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന ജീപ്പില്‍ ആറ് കിലോമീറ്ററോളം സന്ദര്‍ശിച്ചാ ണ് ഉദ്ഘാടന സ്ഥലത്തെത്തിയത്. മോദിക്കൊപ്പം ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മറ്റൊരു തുറന്ന ജീപ്പിലാണ് ഉദ്ഘാടന സ്ഥലത്തെത്തിയത്. ദില്ലി- മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലേക്ക് പറന്ന മോദി ആദ്യത്തെ സ്മാര്‍ട്ട്- ഗ്രീന്‍ ഹൈവേയായ ഈസ്റ്റേണ്‍ പെരിഫെറല്‍ ഹൈവേയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

English summary
Prime Minister Narendra Modi will inaugurate the Kundli-Ghaziabad-Palwal (KGP) Expressway (Eastern Peripheral Expressway) project, intended to relieve Delhi from traffic congestion today. The inaugural ceremony of the expressway will held at the district sports stadium in Uttar Pradesh's Baghpat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X