കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോയില്‍ മറന്നുവെച്ചത് 43 ലക്ഷം രൂപ, 283 മൊബൈല്‍ ഫോണ്‍, 79 ലാപ്‌ടോപ്പ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി മെട്രോയില്‍ നിന്നും ഈ വര്‍ഷം 43 ലക്ഷം രൂപയും, 283 മൊബൈല്‍ ഫോണുകളും, 79 ലാപ്‌ടോപ്പുകളും കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആഗസ്ത് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്രയും വസ്തുക്കളും പണവും കണ്ടെടുത്തത്. മിക്കവയും മെട്രോ യാത്രയ്ക്കിടയില്‍ യാത്രക്കാര്‍ മറന്നുവെച്ചതാണെന്ന് മെട്രോ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് പറയുന്നു.

കണ്ടെടുത്ത തുകയില്‍ ഏതാണ്ട് മുഴുവനും യാത്രക്കാര്‍ക്ക് തിരികെ നല്‍കിയിരുന്നു. 26,000 രൂപ വിലവരുന്ന വിദേശ കറന്‍സിയും 40.85 ലക്ഷം രൂപ വിലവരുന്ന ചെക്കുകളും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്. തെളിവുകളുമായി എത്തിയവര്‍ക്ക് അപ്പോള്‍ തന്നെ ഇവ കൈമാറുകയാണെന്ന് പതിവെന്ന് അധികൃതര്‍ പറയുന്നു.

delhimetro

79 ലാപ്‌ടോപ്പുകള്‍, 23 സ്വര്‍ണാഭരണങ്ങള്‍, 283 മൊബൈല്‍ ഫോണുകള്‍, 63 വാച്ചുകള്‍, 9 ക്യാമറകള്‍, ഒട്ടേറെ ടാബ്ലറ്റുകള്‍ തുടങ്ങിയവയെല്ലാം മെട്രോയില്‍ ഉപേക്ഷ നിലയില്‍ കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവ അപ്പപ്പോള്‍ കലക്ട് ചെയ്ത് സ്‌റ്റേഷന്‍ കണ്‍ട്രോളര്‍ക്ക് കൈമാറുകയാണ് പതിവ്.

കഴിഞ്ഞ 12 മാസത്തെ കണക്ക് പ്രകാരം 108 ലാപ്‌ടോപ്പുകളാണ് കണ്ടെടുത്തത്. 26 സ്വര്‍ണാഭരണങ്ങളും, 37 ക്യാമറകളും, 313 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഇവയില്‍ പലതും തിരിക്കുകള്‍ക്കിടയില്‍ വീണു പോകുന്നതും മറന്നുപോകുന്നതുമൊക്കെയാണ്. സമീപകാലത്തുണ്ടായതില്‍ വെച്ച് വലിയ തോതിലുള്ള വസ്തുക്കളാണ് ഈ വര്‍ഷം കണ്ടെത്തിയതെന്ന് സിഐഎസ്എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Delhi Metro: Commuters forgot 43 lakh cash, 283 mobiles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X