ദില്ലി മെട്രോയില്‍ മദ്യപിച്ചു കോപ്രായം കാട്ടിയ പോലീസുകാരനെ സസ്‌പെന്റു ചെയ്തു
ദില്ലി: അമിതമായി മദ്യപിച്ച് ലക്കുകെട്ട പോലീസുകാരന്‍ ദില്ലി മെട്രോയില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. നില്‍ക്കാന്‍പോലും ത്രാണിയില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന മെട്രോയില്‍വെച്ച് താഴേക്ക് വീണ പോലീസുകാരന്റെ വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.
ഇതിനു പിന്നാലെ പോലീസുകാനെതിരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള അറിയിപ്പും പുറത്തുവന്നു. പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതായി ദില്ലി പൊലീസ് കമ്മീഷണര്‍ ബി.എസ്.ബസി ആണ് അറിയിച്ചത്. പോലീസുകാരന്‍ യൂണിഫോമില്‍ മദ്യപിച്ച് കുഴഞ്ഞാടുന്നത് അംഗീകരിക്കാനാവില്ലെന്ന് ബസി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

മദ്യലഹരിയില്‍ മെട്രോയില്‍ വഴിതിരയുന്ന പോലീസുകാരന്‍ അല്‍പ നിമിഷത്തിനുള്ളില്‍ താഴേക്ക് പതിക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. പതിനായിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഫേസ്ബുക്കുവഴിയും മറ്റും ഷെയര്‍ ചെയ്തത്. വീഡിയോ വൈറലായതോടെ പോലീസുകാരനെ തിരിച്ചറിഞ്ഞ് നടപടിയെടുക്കുകയായിരുന്നു.
ദില്ലി മെട്രോയില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നത് കുറ്റകരമാണ്. 2013ല്‍ 5,500ഓളം പേരെ മദ്യപിച്ച് യാത്ര ചെയ്തതിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്. 500 രൂപയാണ് മദ്യപിച്ച് യാത്ര ചെയ്താലുള്ള പിഴ. മദ്യപിച്ചെന്നു കണ്ടാല്‍ യാത്രക്കാരനെ ഉടന്‍ അടുത്ത സ്റ്റേഷനില്‍ ഇറക്കിവിടുകയും ചെയ്യും.












Click it and Unblock the Notifications