ദില്ലി മെട്രോക്ക് ഭീകരാക്രമണ ഭീഷണി
ദില്ലി: മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ദില്ലി മെട്രോയില്‍ നടത്താന്‍ സാധ്യതയെന്ന് സൈന്യത്തിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് മെട്രോയിലെ സുരക്ഷ കര്‍ശനമാക്കി.
പുതുവര്‍ഷം തുടങ്ങി 10 ദിവസത്തിനുള്ളില്‍ ആക്രമണം നടത്താനാണ് തീവ്രവാദികള്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2013 ഡിസംബര്‍ 31 ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സിഐഎസ്എഫിന് കൈമാറിയിട്ടുണ്ട്.

ദില്ലിയില്‍ മറ്റൊരു പദ്ധതി കൂടി തീവ്രവാദികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസീന്‍ ഭട്കലിനെ മോചിപ്പിക്കുന്നതിന് വിമാനം റാഞ്ചാനും പദ്ധതിയുണ്ടത്രെ. ഇതേ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തിലും സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ദില്ലി മെട്രോയില്‍ 140 സ്‌റ്റേഷനുകളാണ് ഉള്ളത്. ഇവിടെ സുരക്ഷക്കായി കൂടുതല്‍ സിഐഎസ്എഫ് ജവാന്‍മാരെ നിയോഗിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനേയും സുപ്രധാന സ്റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്.
പ്രതിദിനം 20 ലക്ഷത്തിലധികം യാത്രക്കാര്‍ ആണ് ദില്ലി മെട്രോ ഉപയോഗിക്കുന്നത്. ഇത് സുരക്ഷ ക്രമീകരണങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സ്‌റ്റേഷനുകള്‍ക്കകത്ത് അത്യാധുനിക സുരക്ഷപരിശോധനാ സംവിധാനങ്ങള്‍ ഉണ്ട് എന്നതാണ് ആശ്വാസം. സ്‌റ്റേഷനുകള്‍ക്ക് പുറത്തും കനത്ത കവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications