കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മെട്രോയിൽ റെഡ് അലർട്ട്; ഗുജറാത്ത് അതിർത്ഥിയിലും മുംബൈയിലും ജാഗ്രത!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ദില്ലി മെട്രോയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരം ആറ് മണിമുതലാണ് റെഡ് അലർട്ട് നിലവിൽ വന്നത്. സ്റ്റേഷൻ കൺട്രോളൻമാർ ഓരോ രണ്ടു മണിക്കൂറിലും സ്റ്റേഷനുകൾ പരിശോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം.

<strong>കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; അന്താരാഷ്ട്ര മര്യാദ ലംഘനമെന്ന് ഇന്ത്യ!!</strong>കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിനെ സുരക്ഷിതമായി വിട്ടയക്കണം; അന്താരാഷ്ട്ര മര്യാദ ലംഘനമെന്ന് ഇന്ത്യ!!

മുംബൈയിലെ ചില മേഖലകളിൽ ലോക്കൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കനത്ത ജാഗ്രതയാണ് നഗരങ്ങളിൽ. അതേസമയം പാകിസ്താനുമായി അതിർത്ഥി പങ്കിടുന്ന ഗുജറാത്ത് മേഖലകളിലും കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. യുദ്ധ സമാനമായ നീക്കങ്ങളാണ് രാജ്യത്ത് നിലനിൽക്കുന്നത്.

Delhi metro

നേരത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഈ വിലക്ക് നീക്കുകയായിരുന്നു. അടച്ച വിമാനങ്ങൾ ഡിജിസിഎ തുറന്നു. രാജ്യവ്യാപകമായി സേവനങ്ങൾ പുനരാരംഭിച്ചു. ജമ്മു, ശ്രീനഗര്‍, ലെ, പത്താന്‍കോട്ട്, അമൃത്സര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിരുന്നു.

അതേസമയം ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ രംഗത്ത് വന്നിരുന്നു. പുൽവാമയിൽ തെളിവ് തന്നാൽ നടപടിയെടുക്കാമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം ഒന്നിനും ഒരു പരിഹാരവുമല്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. പുൽവാമ ഭാകരാക്രമണത്തിൽ ജെയ്ഷെ മുഹമന്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ പാകിസ്താന് കൈമാറിയിട്ടുണ്ട്.

English summary
Delhi Metro network on red alert and extra vigil in Gujarat districts sharing border with Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X