കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: പുതിയ തീരുമാനം കെജരിവാളിന് തല്ലും തലോടലും!!

  • By Desk
Google Oneindia Malayalam News

ദില്ലി: ഒരേസമയം വിമര്‍ശ്ശനവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹി മെട്രോയിലും ബസുകളിലും സ്ത്രീകള്‍ക്കനുവദിച്ച സൗജന്യയാത്രാ സൗകര്യമാണ് ഡല്‍ഹിയെ രണ്ടു തട്ടിലെത്തിച്ചിരിക്കുന്നത്. പുരുഷന്മാര്‍ മാത്രമല്ല ഒരു വിഭാഗം സ്ത്രീകളും പുതിയ തീരുമാനത്തെ എതിര്‍ക്കുന്നു. സ്തികള്‍ക്ക് നല്‍കുന്ന യാത്രാസൗജന്യം ലിംഗസമത്വത്തിന് എതിരാണെന്നാണ് ഒരു പക്ഷം.

അമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേഅമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേ

ഇതിനോടകം തന്നെ നിരവധി ആനുകൂല്യങ്ങള്‍ പറ്റുന്ന സ്ത്രീ സമൂഹത്തിന് കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കുന്നത് എന്തിനെന്നാണ് പദ്ധതിയെ എതിര്‍ക്കുന്ന പുരുഷന്മാര്‍ ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് നല്‍കുന്ന സൗജന്യയാത്രക്കു പകരം ദില്ലി മെട്രോ നിരക്ക് കുറക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത് എന്നും ചിലര്‍ പ്രതികരിക്കുന്നു. ഇപ്പോള്‍തന്നെ യാത്രക്കാരുടെ തിരക്കുകൊണ്ടു ബുദ്ധിമുട്ടുന്ന മെട്രോ സര്‍വ്വീസ് യാത്ര കൂടുതല്‍ ദുഷ്‌ക്കരമാകാന്‍ സൗജന്യ യാത്രാ തീരുമാനം വഴിവെക്കും.

delhimetro-15

മാത്രമല്ല ഇപ്പോള്‍ തന്നെ സ്തീകള്‍ക്ക് മെട്രോ സര്‍വ്വീസിലും ബസിലും സീറ്റുകള്‍ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. പുരുഷന്മാരോടുളള തരംതിരിവിന്റെ പുത്തന്‍ രീതികളായും പദ്ധതി വ്യാഖാനിക്കപ്പെടുന്നു. ഇത്തരം തീരുമാനങ്ങളിലൂടെ പുരുഷന്മാരുടെ അവസരങ്ങള്‍ കുറയും. സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കുകയാണ് സ്ത്രീസുരക്ഷക്കും ശാക്തീകരണത്തിനും വേണ്ടത്, അല്ലാതെ സൗജന്യമല്ല എന്നും വിമര്‍ശ്ശനം ഉയരുന്നു.


സാമ്പത്തിക സ്ഥിതി കുറവുളളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതി ഗുണകരമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. തീരുമാനം സ്ത്രീസുരക്ഷക്ക് പ്രധാന്യം നല്‍കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുന്ന യാത്രയാണ് ഇതിലൂടെ ലഭിക്കുക. പദ്ധതിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. സൗജന്യയാത്ര പദ്ധതി ചിലവിനായി 700-750 കോടി രൂപയാണ് ദില്ലി സര്‍ക്കാര്‍ ചിലവഴിക്കുക.

English summary
Delhi metro offers free journey for woman, Kejrival get positive and negative reviews
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X