ദില്ലി മെട്രോ സ്‌റ്റേഷന്‍ മുറികളില്‍ വ്യഭിചാരം!

ദില്ലി മെട്രോ റെയില്‍ സ്‌റ്റേഷനില്‍ വ്യഭിചാരത്തിന് മുറികള്‍ വിട്ടുകൊടുത്താണ് ഇവരില്‍ പലരും പണമുണ്ടാക്കുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. സീ ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപറേഷനിലാണ് ദില്ലി മെട്രോയിലെ ജീവനക്കാര്‍ കൂട്ടിക്കൊടുപ്പുകാരുടെ വേഷമിടുന്ന ദൃശ്യങ്ങള്‍ പുറത്തായത്.
ഒരു മണിക്കൂര്‍ നേരത്തേക്ക് 500 രൂപയെങ്കിലും വേണം മുറിവാടകയായി എന്ന് ദില്ലി മെട്രോ സ്‌റ്റേഷനിലെ ക്ലീനിംഗ് ജീവനക്കാര്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. മണിക്കൂറിന് 300 മുതല്‍ 500 രൂപ വരെയാണ് കമിതാക്കളോട് ഇവര്‍ വാങ്ങുന്നത്. പശ്ചിം വിഹാര്‍, റെയ്‌സ് കോഴ്‌സ്, അശോക് പാര്‍ക്ക്, ഗ്രീന്‍ പാര്‍ക്ക് സ്റ്റേഷനുകളിലും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദില്ലി മെട്രോയിലെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മാത്രം പ്രവേശനമുള്ള പല പ്രധാന സ്ഥലങ്ങളിലും പണം വാങ്ങി കമിതാക്കളെ കയറ്റിവിടുന്നതായും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ മുറികള്‍ സി സി ടിവി നിരീക്ഷണത്തിലാണ് എന്നതും ശ്രദ്ധേയമാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നിന്നുമുള്ള കമിതാക്കളുടെ പ്രണയരംഗങ്ങള്‍ വെബ് സൈറ്റുകളില്‍ പ്രചരിച്ചത് വന്‍ വാര്‍ത്തയായിരുന്നു.
ഒളിക്യമറ ദൃശ്യങ്ങളടങ്ങിയ സി ഡി ഡി എം ആര്‍ സിയുടെ മുഖ്യ സുരക്ഷാ കമ്മീഷണര്‍ക്ക് കൈമാറിയതായി ദില്ലി മെട്രോ വക്താവ് അനുജ് ദയാല്‍ പറഞ്ഞു.












Click it and Unblock the Notifications