• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

"നെഹ്റുവിനെ ചുംബിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പുറത്തുവിട്ട് എംഎല്‍എ" വീണ്ടും വ്യാജ പ്രചരണം

  • By Aami Madhu

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി വിലയിരുത്തപ്പെടുന്ന രാജസ്ഥാൻ, മദ്ധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പികളിൽ സോഷ്യൽ മീഡിയയുടെ വ്യാജ പ്രചാരണ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേരത്തേ തന്നെ ആഹ്വാനം ചെയ്തിരുന്നു. രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സോഷ്യൽ മീഡിയ വളണ്ടിയേഴ്‌സിന്റെ യോഗത്തിൽ ഫേക്ക് ന്യൂസുകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്നായിരുന്നു അമിത് ഷായുടെ നിര്‍ദ്ദേശം.

പുതിയ കാലത്ത് പുതിയ പ്രാചരണതന്ത്രങ്ങൾ വേണമെന്നും സോഷ്യൽ മീഡിയയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് ആർഎസ്എസും അണികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.എന്തായാലും ഈ നിര്‍ദ്ദേശങ്ങളെല്ലാം ശിരസാ വഹിച്ച് മുന്നേറുകയാണ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസിനെ ഉന്നം വെച്ച് നെഹ്റുവിന്റെ വ്യക്തിജീവിതത്തിലെ ഫോട്ടോകളടക്കം ഉപയോഗിച്ച് വ്യാജപ്രചരണങ്ങള്‍ കൊഴുക്കുകയാണ്. നെഹ്റുവിനെ ഒരു പെണ്‍കുട്ടി ചുംബിക്കുന്ന ചിത്രം ഉപയോഗിച്ചാണ് കുപ്രചാരണം.

യോഗം വിളിച്ചു

യോഗം വിളിച്ചു

രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പുമായി ബിജെപി സോഷ്യൽ മീഡിയ വൊളന്‍റേയേഴ്സിന്‍റെ ഒരു യോഗം അമിത് ഷാ വിളിച്ചിരുന്നു. അതിൽ അമിത് ഷാ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ അതീവ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍മീഡിയയുടെ എല്ലാ സാധ്യതകളും നമ്മള്‍ പ്രയോജയനപ്പെടുത്തണം.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

വാർത്തകൾ പ്രചരിപ്പിക്കലാണ് പ്രധാനം.

ഉത്തർപ്രദേശിൽ 32 ലക്ഷം പേർ അംഗമായ വാട്സ് അപ് ഗ്രൂപ്പുണ്ട് നമുക്ക്. ദിവസവും രാവിലെ എട്ടു മണിക്ക് നമ്മുടെ സന്ദേശമെത്തും അതിൽ. ഒരിക്കൽ അതിലൊരു വാർത്ത വന്നു അഖിലേഷ് യാദവ് മുലായം സിങ്ങിനെ തല്ലിയെന്ന്.

 കുപ്രചരണം

കുപ്രചരണം

ആ വാര്‍ത്ത കാട്ടു തീ പോലെ പടർന്നു എന്നാല്‍ ആ വാര്‍ത്ത സത്യമായിരുന്നില്ല. പക്ഷേ അത് നിങ്ങള്‍ നോക്കേണ്ടതില്ല.വാര്‍ത്ത സത്യമോ കള്ളമോ ആവട്ടെ അത് പരമാവധി പ്രചരിപ്പിക്കുക. അതാണ് നമ്മുടെ ദൈത്യം". അവര്‍ നാളുകയായി ഈ ദൗത്യം തുടരുകയാണ്. പരമാവധി നുണ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഈ ശ്രേണിയില്‍ അടുത്തതായി പ്രചരിക്കുന്നത് നെഹ്‌റുവിനെതിരെയുള്ള വാര്‍ത്തയാണ്.

 പങ്കുവെച്ചു

പങ്കുവെച്ചു

നെഹ്റുവിനെ ഒരു പെണ്‍കുട്ടി കെട്ടിപിടിച്ച് ചുംബിക്കുന്ന ചിത്രമാണ് എന്‍ഡിഎ സഖ്യകക്ഷിയായ ശിരോണി അകാലി ദള്‍ എംഎല്‍എ മഞ്ചീന്ദര്‍ എസ് സിര്‍സ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം നേതാജി സുഭാഷ് ചന്ദ്രബോസ് നെഹ്റുവിനെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ ഹീറോ എന്ന് വിശേഷിപ്പിച്ച വാര്‍ത്തയും പങ്കുവെച്ചിട്ടുണ്ട്.

 ചിത്രങ്ങള്‍

ചിത്രങ്ങള്‍

അതിന് താഴെ ചിത്രം 1. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെ ഹീറോ ചിത്രം 2 ഇന്ത്യയുടെ യഥാര്‍ത്ഥ ഹീറോ എന്നാണ് കുറിച്ചിരിക്കുന്നത്. എന്നാല്‍ സിര്‍സ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ നെഹ്റുവിനെ ചുംബിക്കുന്നത് നെഹ്റുവിന്‍റെ ബന്ധുവായ നയന്‍താര സെഗാള്‍ ആണ്. നയന്‍താരയുടെ അമ്മയായ വിജയ ലക്ഷ്മി പണ്ഡിറ്റും ചിത്രത്തില്‍ ഉണ്ട്.

 സ്വീകരിക്കാന്‍

സ്വീകരിക്കാന്‍

വിജയലക്ഷ്മി പണ്ഡിറ്റ് അന്ന് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറയിരുന്നു. ഇംഗ്ലണ്ടിലെത്തിയ നെഹ്റുവിനെ സ്വീകരിക്കാനെത്തിയതായിരുന്നു ഇരുവരും. ഇതാദ്യമായല്ല നെഹ്റുവിനെ കുറിച്ചുള്ള വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

 തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

മുന്‍പ് നെഹ്റു ആര്‍എസ്എസിന്‍റെ ശാഖാ യോഗത്തില്‍ പങ്കെടുത്തെന്ന രീതിയില്‍ വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിനോടുപ്പിച്ചായിരുന്നു സംഭവം.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഫാൻസ് പേജിലാണ് ആർഎസ്എസ് യൂണിഫോമിന് സമാനമായ വേഷം ധരിച്ച് കുറുവടിയുമായി വരിയിൽ നിൽക്കുന്ന നെഹ്റുവിന്‍റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.

പുറത്താക്കി

പുറത്താക്കി

ആർഎസ്എസിന്‍റെ നിബന്ധനകൾ കർശനമായതിനാൽ നെഹ്രുവിന് പുറത്തു പോകേണ്ടിവന്നെന്നുമാണ് പേജിലെ പരാമർശം. എന്നാല്‍ കോൺഗ്രസിന്‍റെ പോഷക സംഘടനയായ സേവാദളിന്‍റെ യൂണിഫോമായിരുന്നു അത്. പക്ഷേ തീ പോലെ വാര്‍ത്ത കത്തി പടര്‍ന്നു. നിരവധി പേരാണ് വാര്‍ത്ത ഷെയര്‍ ചെയ്തത്.

English summary
Delhi MLA Manjinder Sirsa shares affectionate photo of Nehru with his niece to malign him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X