കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത് മണിക്കൂറുകള്‍: ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം!!

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം അവശേഷിക്കെ സമാജ് വാദി പാര്‍ട്ടി നേതാവ് ആക്രമിക്കപ്പെട്ടു. മുന്‍ ആം ആദ്മി എംഎല്‍എയായിരുന്ന നാരായണ്‍ ദത്ത് ശര്‍മയെയാണ് വാഹനത്തിലെത്തിയ പത്തോളം പേരുള്‍പ്പെട്ട സംഘം ആക്രമിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നാരായണ്‍ ദത്ത് ശര്‍മക്ക് കാറിന്റെ ചില്ല് തകര്‍ന്ന് പരിക്കേറ്റിട്ടുണ്ട്. കാറിന്റെ ബോണറ്റും വിന്‍ഡ‍് ഷീല്‍ഡും ആക്രമണത്തില്‍ തകര്‍ന്നു. തിര‍‍ഞ്ഞെടുപ്പിലെ എതിരാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിഎസ്പി നേതാവ് ഉന്നയിക്കുന്ന ആരോപണം. സംഭവത്തോടെ ശര്‍മ ആക്രമിക്കപ്പെട്ട സ്ഥലത്ത് പോലീസിനെ വിന്യസിച്ചതിന് പുറമേ ഇദ്ദേഹത്തിന്റെ സുരക്ഷയും ഉയര്‍ത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.

ദ്രാവിഡ മണ്ണിൽ ബിജെപിയുടെ വളർച്ച അത്രമേൽ തടഞ്ഞു, വേട്ടയാടൽ! 'ജോസഫ്‌ വിജയ്ക്ക്‌ ഐക്യദാർഢ്യം'!ദ്രാവിഡ മണ്ണിൽ ബിജെപിയുടെ വളർച്ച അത്രമേൽ തടഞ്ഞു, വേട്ടയാടൽ! 'ജോസഫ്‌ വിജയ്ക്ക്‌ ഐക്യദാർഢ്യം'!

സംഭവത്തില്‍ ബിഎസ്പി അധ്യക്ഷ മായാവതി അപലപിച്ചു. സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധ ചെലുത്തണമെന്നും നടപടി സ്വീകരിക്കണമെന്നും ബിഎസ്പി അധ്യക്ഷ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ശര്‍മക്ക് അനുതകൂലമായി വോട്ട് ചെയ്യാനും അവര്‍ പാര്‍ട്ടി അനുയായികളോട് ആവശ്യപ്പെട്ടു.

narayansahrma1-

ആം ആദ്മി ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ആപ് എംഎല്‍എ ആയിരുന്ന നാരായണ്‍ ദത്ത് പാര്‍ട്ടി വിട്ട് ബിഎസ്പിക്കൊപ്പം ചേര്‍ന്നത്. ബദാര്‍പൂര്‍ സീറ്റില്‍ നിന്നാണ് ബിഎസ്പി ശര്‍മയെ മത്സരിപ്പിക്കുന്നത്. ആപ്പ് ജനുവരി 14ന് പുറത്തിറക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ശര്‍മയുടെ പേരുണ്ടായിരുന്നില്ല. ശര്‍മക്ക് പകരം ആപ്പ് കോണ്‍ഗ്രസ് വിട്ടെത്തിയ മുന്‍ എംഎല്‍എ രാം സിംഗ് നേതാജിയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.

2008ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ച ആളാണ് രാം സിംഗ് നേതാജി. രണ്ട് സീറ്റുകളാണ് ബിഎസ്പി ഈ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്. എന്നാല്‍ പിന്നീട് നടന്ന തിര‍ഞ്ഞെടുപ്പുകളില്‍ ഒന്നും തന്നെ പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരി എട്ടിന് നടക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.

English summary
Delhi MLA Narayan Dutt Sharma, who quit AAP, joined BSP, attacked 2 days before polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X