'എഎപി വനിതാ നേതാവിന്റെ വീട്ടില്‍ സെക്സ് റാക്കറ്റ്'; ബിന്നി കുരുക്കിലേക്ക്
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കി ലോകശ്രദ്ധ പിടിച്ചു പറ്റുകയും പിന്നീട് ഭരണം വലിച്ചെറിഞ്ഞ് അബദ്ധത്തില്‍ ചെന്നുചാടുകയും ചെയ്ത ആം ആദ്മി പാര്‍ട്ടിയില്‍ വിവാദം അവസാനിക്കുന്നില്ല. ആം ആദ്മി പാര്‍ട്ടിയുടെ വനിതാ നേതാവിന്റെ വീട്ടില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായുള്ള പ്രചാരണമാണ് അവസാനമായി മാധ്യമങ്ങളില്‍ നിറയുന്നത്.
ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നില്ലെന്ന് ആരോപിച്ച് എഎപിയുമായി തെറ്റിപ്പിരിഞ്ഞ വിനോദ് ബിന്നി എംഎല്‍എയുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് വാര്‍ത്ത പുറത്തുവന്നത്. എഎപി നേതാവ് അല്‍ക്കാ ലംബയുടെ വീട്ടില്‍ സെക്സ് റാക്കറ്റിനായി പോലീസ് റെയ്ഡ് നടത്തിയെന്നും രണ്ടുപേര്‍ പിടിയിലായെന്നുമായിരുന്നു വാര്‍ത്ത.

വാര്‍ത്ത പ്രചരിച്ചയുടന്‍ പുറത്തുവന്നത് വ്യാജവാര്‍ത്തയാണെന്ന് കാട്ടി അല്‍ക്ക രംഗത്തെത്തി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് വിനോദ് ബിന്നിക്കെതിരെ പോലീസില്‍ പരാതിയും നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബിന്നിക്കും 327 പേര്‍ക്കുമെതിരെ സൈബര്‍ നിയമം അനുസരിച്ച് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ അല്‍ക്കയുടെ ആരോപണം ബിന്നി നിഷേധിച്ചു. തന്റെതെന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഐഡിയില്‍ നിന്നുമാണ് വാര്‍ത്ത വന്നതെന്നും തനിക്കതില്‍ ഉത്തരവാദിത്വം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും വിനോദ് ബിന്നി പത്രസമ്മേളനത്തില്‍ ആരോപിച്ചു. വ്യാജ പ്രൊഫൈലിനെതിരെ ബിന്നി പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
-
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ്












Click it and Unblock the Notifications