ദില്ലിയില്‍ ആത്മഹത്യ ചെയ്ത മോഡലിനെ ഭര്‍ത്താവ് പീഡിച്ചിരുന്നു,ചിത്രങ്ങള്‍ പുറത്ത് വിട്ട് സഹോദരി
ദില്ലി: ദില്ലിയില്‍ ആത്മഹത്യ ചെയ്‌തോ മോഡല്‍ പ്രിയങ്ക കപൂറിനെ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. പ്രിയങ്കയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമുള്ള ചിത്രങ്ങളാണ് ഡിംപി പുറത്ത് വിട്ടത്. ഭര്‍ത്താവ് നിതിന്‍ ചൗളയുടെ പീഡനത്തെത്തുടര്‍ന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. നിതിന്റെ മര്‍ദ്ദനമേറ്റ് മുഖം നീരുവന്ന് വീര്‍ത്ത പ്രിയങ്കയുടെ ചിത്രമാണ് ഡിംപി പുറത്ത് വിട്ടത്.
വിവാഹം കഴിഞ്ഞ് നാളുകള്‍ക്ക് ശേഷം ജനവരി 30ന് എടുത്ത പ്രിയങ്കയുടെ ചിത്രമാണ് പുറത്ത് വിട്ടത്. സുഹൃത്തിനൊപ്പം ചായകുടിയ്ക്കാന്‍ പോയതിനെച്ചൊല്ലി പുലര്‍ച്ചെ നാല് മണിയ്ക്ക് നിതിന്‍ പ്രിയങ്കയെ വിളിച്ചുണര്‍ത്തി മര്‍ദ്ദിച്ചിതിന്റെ ദൃശ്യങ്ങളാണിതെന്നും ഡിംപി പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലും അനുവദിയ്ക്കാതെയായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് പ്രിയങ്ക സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. എന്നാല്‍ നിതിനും ബന്ധുക്കളും എത്തി അനുനയിപ്പിച്ച് വീണ്ടും കൂട്ടിക്കൊണ്ട് പോയി. വീട്ടിലെത്തിയ ശേഷം നിതിന്റെ അമ്മയും പ്രിയങ്കയെ മര്‍ദ്ദിച്ചു. ഡിംപിയുടെ മൊഴിയുടേയും പ്രിയങ്കയുടെ ആത്മഹത്യ കുറിപ്പിന്റേയും അടിസ്ഥാനത്തില്‍ പൊലീസ് നിതിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications