കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും മാലിന്യമുള്ള സംസ്ഥാനം ദില്ലി; നഗരം ഗുരുഗ്രാം, രാജ്യം നേരിടുന്നത് വന്‍ പ്രതിസന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യം നേരിടുന്നത് വന്‍ പ്രതിസന്ധി | Oneindia Malayalam

ദില്ലി: ലോകത്തെ ഏറ്റവും വായു മാലിന്യം നിറഞ്ഞ തലസ്ഥാനം ദില്ലിയാണെന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട്. ഏറ്റവും മാലിന്യം നിറഞ്ഞ നഗരം ഗുരുഗ്രാം ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യം കൂടുതലുള്ള നഗരങ്ങളുടെ പട്ടിക ഗ്രീന്‍പീസ് പുറത്തുവിട്ടു. സ്വകാര്യ വ്യക്തികളും സംഘടനകളും നടത്തുന്ന അന്തരീക്ഷ മലിനീകരണ നിരീക്ഷണം, ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയില്‍ നിന്ന് ശേഖരിച്ച ഡാറ്റകള്‍ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍പീസ് പട്ടിക തയ്യാറാക്കിയത്.

Pollu

ഏറ്റവും കൂടുതല്‍ മാലിന്യം നിറഞ്ഞ രണ്ടാമത്തെ തലസ്ഥാനം ബംഗ്ലാദേശിന്റേതാണ്. ധാക്കയ്ക്ക് പിന്നിലാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍. ദില്ലിയില്‍ ക്യൂബിക് മീറ്ററില്‍ 113.5 മൈക്രോഗ്രാം മാലിന്യമാണുള്ളത്. ധാക്കയില്‍ 97.1 മൈക്രോഗ്രാമും കാബൂളില്‍ 61.8 മൈക്രാഗ്രാമും മാലിന്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ നഗരങ്ങളുടെ ഗണത്തില്‍ ദില്ലിക്ക് പതിനൊന്നാം സ്ഥാനമാണ്. മാലിന്യം കൂടുതലുള്ള നഗരം ഗുരുഗ്രാമാണ്. ഗാസിയാബാദ് രണ്ടാംസ്ഥാനത്തും പാകിസ്താനിലെ ഫൈസലാബാദ് മൂന്നാംസ്ഥാനത്തുമുണ്ട്. ഫരീദാബാദ്, ഭീവണ്ടി, നോയ്ഡ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളും മാലിന്യം കൂടുതലുള്ള പട്ടികയിലുണ്ട്.

കേരളം കൊടുംവരള്‍ച്ചയിലേക്ക്; വെള്ളം കിട്ടാക്കനി, മലയാളിയുടെ തൊണ്ട വരളും!! കൊടുംചൂട്, ജാഗ്രതകേരളം കൊടുംവരള്‍ച്ചയിലേക്ക്; വെള്ളം കിട്ടാക്കനി, മലയാളിയുടെ തൊണ്ട വരളും!! കൊടുംചൂട്, ജാഗ്രത

വായുമലനീകരണം കൂടുതലുള്ള പത്തില്‍ ഏഴ് നഗരങ്ങളും ഇന്ത്യയിലാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 2018ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍പീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ അളവുകള്‍ ഇനിയും കൂടിയേക്കാമെന്നാണ് കരുതുന്നത്. ലോകത്തെ മലിനീകരണമുള്ള 30 നഗരങ്ങളില്‍ 22ഉം ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനയിലെ ഹോട്ടണ്‍ നഗരം എട്ടാംസ്ഥാനത്തും പാകിസ്താനിലെ ലാഹോര്‍ പത്താം സ്ഥാനത്തുമുണ്ട്. മലിനീകരണം മൂലമുള്ള പ്രതിസന്ധികള്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെ 8.5 ശതമാനം പിന്നോട്ടടിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Delhi Most Polluted Capital in World, Gurugram Worst City, Reveals Greenpeace Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X