ഇന്ത്യയിലെ ഏറ്റവും മികച്ച നഗര ഭരണമെന്ന ഖ്യാതി തിരുവനന്തപുരത്തിന്
ദില്ലി: മെട്രോ സിറ്റികളെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നഗര ഭരണമെന്ന ഖ്യാതി കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്. ബെംഗളുരുവിലെ ജനാഗ്രഹ സെന്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസി എന്ന ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് മറ്റ് ഇന്ത്യന്‍ നഗരങ്ങളെ പിന്തള്ളി തിരുവനന്തപുരം ഒന്നാമതെത്തിയത്.
നഗരാസൂത്രണം, നടപ്പാക്കല്‍, പരിപാലനം, സുതാര്യത, പങ്കാളിത്തം തുടങ്ങിയവയെല്ലാം മികച്ച നഗരം തെരഞ്ഞെടുക്കുന്നതില്‍ വിലയിരുത്തപ്പെട്ടു. തിരുവനന്തപുരത്തിന് പിന്നില്‍ പൂണെയും കൊല്‍ക്കത്തയുമാണ് രണ്ടും മൂന്നൂം സ്ഥാനത്തെത്തിയത്. 18 മില്യണ്‍ ജനങ്ങളുള്ള ഇന്ത്യന്‍ തലസ്ഥാനമായ ദില്ലി പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായി.

2015ലെ സര്‍വെയില്‍ ആറാം സ്ഥാനത്തായിരുന്നു ദില്ലി. എന്നാല്‍ ശരിയായ രീതിയില്‍ പദ്ധതി തയ്യാറാക്കുന്നതിലുും നടപ്പാക്കുന്നതിലും പരിപാലിക്കുന്നതിലുമെല്ലാം ദില്ലി പിറകോട്ടാണെന്ന് പഠനത്തില്‍ പറയുന്നു. നമ്മുടെ നഗരങ്ങള്‍ മെച്ചപ്പെട്ടുവരുന്നതില്‍ പിറകോട്ടാണെന്ന് ജനാഗ്രഹ സിഇഒ ശ്രീകാന്ത് വിശ്വനാഥന്‍ പറഞ്ഞു.
ഇന്ത്യന്‍ നരഗങ്ങള്‍ പൊതുവെ ആസൂത്രണത്തിലും ഫണ്ടുകള്‍ ചെലവഴിക്കുന്നതിലും പിന്നിലാലണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കയും യുകെയുമെല്ലാം ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. ഇന്ത്യയുടെ അര്‍ബന്‍ പ്ലാനിങ് ജിഡിപിയുടെ 3 ശതമാനം മാത്രമാണ്.












Click it and Unblock the Notifications