കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി എഎപി; അഞ്ചില്‍ നാലിലും ജയം, ഒന്ന് കോണ്‍ഗ്രസിന്, ബിജെപിക്ക് തിരിച്ചടി

Google Oneindia Malayalam News

ദില്ലി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് മികച്ച ജയം. അഞ്ചിടത്ത് നടന്ന തിരഞ്ഞെടുപ്പില്‍ നാലിലും എഎപി ജയിച്ചു. ഒന്ന് കോണ്‍ഗ്രസും പിടിച്ചു. അടുത്ത വര്‍ഷം മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ദില്ലിയില്‍. ഈ വേളയില്‍ ഉപതിരഞ്ഞെടുപ്പ് സെമി ഫൈനലായിട്ടാണ് വിലയിരുത്തിയിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ദില്ലിയില്‍ ഉപതിരഞ്ഞെടുപ്പ് പോളിങ് നടന്നത്. ഇന്ന് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ച വേളയില്‍ തന്നെ എഎപി മുന്നേറ്റം പ്രകടമായിരുന്നു.

k

അഞ്ചില്‍ നാലിടത്തും എഎപി ജയിച്ചുവെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. മുന്‍സിപ്പല്‍ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് പാര്‍ട്ടി നേടിയതെന്നും പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും സിസോദിയ ട്വീറ്റ് ചെയ്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ജനം കെജ്രിവാള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടുംപിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

ദില്ലിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയാണ് മികച്ച വിജയം നേടിയത്. എന്നാല്‍ തലസ്ഥാനത്തെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പറേഷനുകളും ഭരിക്കുന്നത് ബിജെപിയാണ്. കൗണ്‍സിലര്‍മാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചതോടെയാണ് നാലിടത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ നാല് സിറ്റുകളും എഎപിയുടെ സിറ്റിങ് വാര്‍ഡുകളാണ്. എന്നാല്‍ ബിജെപി പ്രതിനിധി റേണു ജാജു മരിച്ചതിനെ തുടര്‍ന്നാണ് ഒരു ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായത്. ഈ വാര്‍ഡ് ബിജെപിക്ക് നഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തിമ ഫല പ്രഖ്യാപനം ഉടനെയുണ്ടാകും.

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

English summary
Delhi Municipal By election: AAP Win 4 Seats, One with Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X