കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിയരികിൽ വാഹനം പാർക്ക് ചെയ്താൽ കീശ കാലിയാകും!!! ദില്ലി സർക്കാരിന്റെ പുതിയ പാർക്കിങ് നയം!!

ഡല്‍ഹി നഗരസഭകള്‍ക്ക് കാറുകള്‍ പാര്‍ക്കുചെയ്യുന്നതു സംബന്ധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാം

  • By Ankitha
Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ വഴിയരികിൽ വാഹനം പാർക്ക് ചെയ്താൽ ഇനി ഫീസ് നൽകേണ്ടി വരും. നിയമം കർശനമാക്കി ദില്ലി സർക്കാർ.വീടിനു മുന്നിലൊ വഴി അരുകിലൊ വാഹനം പാർക്ക് ചെയ്താൽ ഇനിമുതൽ ഫീസ് നൽകേണ്ടി വരും.പകൽസമയത്തും വഹനത്തിരക്ക് കൂടുതലുള്ള സമയങ്ങളിലുമാണ് ഫീസ് ഈടാക്കുക. രാത്രിയിൽ പകൽ സമയത്തെകാൾ കൂറഞ്ഞ നിരക്കായിരിക്കും ഫീസ്. കൂടാതെ ആഴ്ചകളുടെ അവസാന ദിവസം ഫീസ് തുകയിൽ ഏറ്റക്കുറച്ചിലുണ്ടാകും.

 മധ്യപ്രദേശിൽ കർഷക മരണം തുടർകഥയാകുന്നു!!! ഏഴ് ദിവസത്തിനുള്ളിൽ മരിച്ചത് ഏഴു കർഷകർ!! </a><a class=സൊമാലിയയിൽ ചാവേർ ആക്രമണം: 18 പേർ കൊല്ലപ്പെട്ടു പിന്നിൽ അൽ ഷബാബ് ഭീകരർ!!" title=" മധ്യപ്രദേശിൽ കർഷക മരണം തുടർകഥയാകുന്നു!!! ഏഴ് ദിവസത്തിനുള്ളിൽ മരിച്ചത് ഏഴു കർഷകർ!! സൊമാലിയയിൽ ചാവേർ ആക്രമണം: 18 പേർ കൊല്ലപ്പെട്ടു പിന്നിൽ അൽ ഷബാബ് ഭീകരർ!!" /> മധ്യപ്രദേശിൽ കർഷക മരണം തുടർകഥയാകുന്നു!!! ഏഴ് ദിവസത്തിനുള്ളിൽ മരിച്ചത് ഏഴു കർഷകർ!! സൊമാലിയയിൽ ചാവേർ ആക്രമണം: 18 പേർ കൊല്ലപ്പെട്ടു പിന്നിൽ അൽ ഷബാബ് ഭീകരർ!!

ദില്ലിയിൽ വാഹനത്തിരക്കും കുറക്കുക, അന്തരീക്ഷ മലിനീകരണം കുറക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് പുതിയപാർക്കിങ് നയം കൊണ്ടു വരുന്നത്. ലെഫ്റ്റനന്റ് ഗവർണർ പുതിയ നയത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.രണ്ടു കാറുള്ളവർക്ക് നിരക്കു കൂടുതലായിരിക്കും. ഡല്‍ഹി നഗരസഭകള്‍ക്ക് കാറുകള്‍ പാര്‍ക്കുചെയ്യുന്നതു സംബന്ധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാം. അതേസമയം നടപ്പാതയില്‍ വാഹനം പാര്‍ക്കു ചെയ്യുന്നത് കുറ്റകരമാണെന്നും നയത്തിൽ പറയുന്നുണ്ട്.

parking

വാഹനം പാര്‍ക്കുചെയ്യാൻ അനുവാദമുള്ള കടകളിൽ മാത്രം വാഹനം പാർക്ക ചെയ്യുക, കടയുടമകള്‍ ഇതിനായി പാര്‍ക്കിങ് ലോട്ടുകള്‍ തയ്യാറാക്കണമെന്നും പാർക്കിങ് ഫീസു 30 മിനിറ്റിലും വർധിപ്പിക്കണമെന്നും നയത്തിൽ പറയുന്നുണ്ട്. കൂടാതെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്താല്‍ 100 രൂപ അധികം നല്‍കണമെന്നും പുതിയ നയത്തില്‍ നിഷ്‌കര്‍ഷിക്കുന്നു.നയം നടപ്പിലാക്കുന്നതിന് മുമ്പ് പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും അഭിപ്രായം തേടും. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ഒരുമാസം സമയം നൽകിയിട്ടുണ്ട്.

English summary
Do you park your car by the roadside near your residence? If the answer is yes, get ready to pay a hefty sum, with the Delhi government proposing to levy fees for roadside parking in a draft policy to be unveiled on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X