മരുന്ന് കുത്തിവച്ച് അമിത വളര്‍ച്ചയുണ്ടാക്കും!പിന്നെ പീഡനം!ഷെല്‍ട്ടര്‍ഹോമിലെ ഞെട്ടിക്കുന്ന പീഡനക്കഥ!!
ഓക്സിടോക്സിന്‍ പോലുള്ള നിരോധിത മരുന്നുകള്‍ പെണ്‍കുട്ടികളില്‍ നിര്‍ബന്ധിച്ച് കുത്തി വയ്ക്കാറുണ്ടെന്നും റപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
ദില്ലി: പീഡനത്തിനിരയായ പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുനരധി വാസ കേന്ദ്രത്തില്‍ പത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. ഇവിടത്തെ ജീവനക്കാര്‍ തന്നെ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍. ശരീര വളര്‍ച്ചയ്ക്കായി പണ്കുട്ടികളില് നിര്‍ബന്ധിച്ച് മരുന്ന് കുത്തി വയ്ക്കാറുണ്ടെന്നും വേശ്യാലയത്തില്‍ പെണ്‍കുട്ടികളെ കാഴ്ചവയ്ക്കാറുണ്ടെന്നുമാണ് വിവരങ്ങള്‍
പടിഞ്ഞാറന്‍ ദില്ലിയിലെ ഷെല്‍ട്ടര്‍ ഹോമിലാണ് മനുഷ്യ മനഃസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുന്നത്. എതിര്‍ക്കുന്ന പെണ്‍കുട്ടികളെ ക്രൂരപീഡനത്തിന് വിധേയമാക്കാറുണ്ടെന്നും വിവരങ്ങളുണ്ട്. ഷെല്‍ട്ടര്‍ ഹോമിലെ പെണ്‍കുട്ടികളിലൊരാള്‍ ദില്ലി ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് കത്തെഴുതിയതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജീവനക്കാരും
പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലാണ് ക്രൂര പീഡനം നടക്കുന്നത്. പത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടത്തെ ജീവനക്കാര്‍ പീഡിപ്പിച്ചതായി രണ്ട് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരിക്കുകയാണ്.

സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോം
പീഡനത്തിനിരയായവരെയും തെരുവില്‍ നിന്നും വേശ്യാലയങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടു വരുന്നവരെയും പാര്‍പ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലാണ് ക്രൂര പീഡനം നടക്കുന്നത്. പടിഞ്ഞാറന്‍ ദില്ലിയിലെ ഷെല്‍ട്ടര്‍ ഹോമിലാണ് സംഭവം.

പട്ടിണിക്കിടും
എതിര്‍ക്കുന്ന പെണ്‍കുട്ടികളെ ജീവനക്കാര്‍ ക്രൂര പീഡനത്തിന് വിധേയരാക്കാറുണ്ടെന്നും ഇവിടത്തെ കുട്ടികള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എതിര്‍ത്തതിന് തന്നെ പട്ടിണിക്കിട്ടതായി ഒരു പെണ്‍കുട്ടി പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഓക്സിടോസിന്‍
ഓക്സിടോക്സിന്‍ പോലുള്ള നിരോധിത മരുന്നുകള്‍ പെണ്‍കുട്ടികളില്‍ നിര്‍ബന്ധിച്ച് കുത്തി വയ്ക്കാറുണ്ടെന്നും റപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഇത് പെണ്‍കുട്ടികളില്‍ അമിത വളര്‍ച്ച ഉണ്ടാക്കാനാണ്. മരുന്ന കുത്തി വയ്ക്കുമ്പോള്‍ ശാരിരികമായ മാറ്റം തങ്ങളില്‍ ഉണ്ടാകുന്നുണ്ടെന്നും കുട്ടികള്‍ തന്നെ പറയുന്നു.

പീഡനവും
മരുന്ന് കുത്തിവച്ച ശേഷം അമിത വളര്‍ച്ച ഉണ്ടാകുമ്പോഴാണ് പീഡിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ വേശ്യാലയങ്ങളിലേക്കും ഇവിടെ നിന്ന് പെണ്‍കുട്ടികളെ നല്‍കാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

പെണ്‍കുട്ടിയുടെ കത്ത്
ഇവിടെയുള്ള പോണ്കുട്ടികളില് ഒരാള്‍ ദില്ലി ലീഗല്‍ സര്‍വീസ് അഥോറിട്ടിക്ക് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഷെല്‍ട്ടര്‍ ഹോമില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും പീഡനങ്ങളെ കുറിച്ചും വ്യക്തമാക്കുന്നതായിരുന്നു കത്ത്. ഇതിനു പിന്നാലെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നു.

പോലീസ് കേസ്
സംഭവം വെളിച്ചതതു വന്നതോടെ വനിത കമ്മിഷന് ഇടപെട്ടു. ദില്ലി വനിത കമ്മിഷന് അധ്യക്ഷ സ്വാതി മാലിവാള്‍ ഏപ്രില്‍ എട്ടിന് ആരോപണ വിധേയമായ ഷെല്‍ട്ടര്‍ ഹോമിലെത്തി പെണ്‍കുട്ടികളോട് സംസാരിച്ചിരുന്നു. ഇവിടെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നുണ്ടെന്ന് കാട്ടി സ്വാതി ദില്ലി പോലീസ് കമ്മീഷ്ണര്‍ക്ക് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 16ന് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പ്രവേശനം തടഞ്ഞു
നിര്‍ബന്ധിച്ച് മരുന്ന് കുത്തിവച്ചതടക്കമുള്ള സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം രണ്ടാം തവണ ഷെല്‍ട്ടര്‍ ഹോമിലെത്തിയ സ്വാതിയെ അവിടെ പ്രവേശിപ്പിച്ചില്ലെന്നും വിവരങ്ങളുണ്ട്. ഇതിനു പുറമെ ഷെല്‍ട്ടര്‍ ഹോമില്‍ നല്ല ഭക്ഷണമോ, വസ്ത്രമോ നല്‍കാറില്ലെന്നും വിവരങ്ങളുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications