കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൺസൂൺ മഴക്കെടുതി; ദില്ലി യമുന തീരത്ത് അതീവ ജാഗ്രത, സ്കൂളുകൾ അടച്ചു, ഉത്തരേന്ത്യയിൽ 38 മരണം

Google Oneindia Malayalam News

ദില്ലി: മൺസൂൺ മഴകെടുതിയിൽ ഉത്തരേന്ത്യയിൽ 38 മരണം. ആയിരക്കണക്കിന് പേർക്ക് പരിക്ക് പറ്റി. ഉരുൾപൊട്ടലിൽ‌ ഉത്തരാഘട്ട്, ഹിമചൽ പ്രദേശ് എന്നീ സംസ്ഥാനത്തിലെ പല ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായി. പഞ്ചാബ്, ഹരിയാന, ജമ്മ തുടങ്ങിയ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും പ്രളയം നാശം വിതച്ചു. യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ തീരദേശങ്ങളിൽ അതീവ ജാഗ്രത.

<strong>ബോളിവുഡിന് തീരാ നഷ്ടം: മുഹമ്മദ് സഹൂർ ഖയ്യാം ഹാഷ്മി വിടപറഞ്ഞു, അന്ത്യം മുംബൈയിലെ ആശുപത്രിയിൽ!! </strong>ബോളിവുഡിന് തീരാ നഷ്ടം: മുഹമ്മദ് സഹൂർ ഖയ്യാം ഹാഷ്മി വിടപറഞ്ഞു, അന്ത്യം മുംബൈയിലെ ആശുപത്രിയിൽ!!

Recommended Video

cmsvideo
മൺസൂൺ മഴക്കെടുതി, മരണം 80 കടന്നു | Oneindia Malayalam

ദില്ലിയിലും ഹരിയാനയിലും ഇടവിട്ടു പെയ്യുന്ന മഴയാണു യമുനയിലെ ജലനിരപ്പ് ഉയർത്തിയത്. ഹരിയാനയിലെ ഹാത്‍നി കുണ്ഡ് ബാരേജിൽ നിന്നു 8.28 ലക്ഷം ക്യൂസെക്സ് ജലം. വെള്ളമാണു യമുനയിലേക്കു തുറന്നുവിട്ടത്. ഇതോടെയാണ് നദിയിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നത്. തുടർന്ന് നദീ തീരത്തെ ചില വീടുകളിൽ വെള്ളം കറിതോടെ ഒഴിപ്പിക്കൽ നടപടിയിലേക്ക് കടന്നു.

Yamuna river


ജമ്മുവിലും കർണാൽ ജില്ലയിലും ഇന്ത്യൻ എയർഫോർസ് രക്ഷാ പ്രവർത്തനം നടത്തി. പഞ്ചാബിലും ഹരിയാനയിലും ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹരിദ്വാറിലെയും ദില്ലിയിലെയും ഭക്രാ ഡാംമിലെയും ജലനിരപ്പ് അപകടനിലയിലാണ്. കൈലാസ് മാനസരോവർ യാത്രകൾ സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.

യമുന നദിക്കരയിൽ വെള്ളപ്പൊക്കെ ഭീഷണി നേരിടുന്നുണ്ട്. തീരദേശത്തിനടുത്തുള്ള പ്രദേശത്ത് നിന്ന് 84 ഗ്രാമങ്ങളെ ഒഴിപ്പിച്ചു. യമുനാനഗർ, കർണാൽ, പാനിപ്പറ്റ്, സോണിപട്ട് തുടങ്ങി നാല് ജില്ലകളിൽ സംസ്ഥാന സർക്കാർ അധികൃതർ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. പഞ്ചാബിലെ ചില പ്രദേശങ്ങളിലെ സ്ഥിതിയും ഭയാനകമാണ്. വെള്ളപ്പൊക്കം ബാധിച്ച സംഭവത്തെ സംസ്ഥാന സർക്കാർ പ്രകൃതി ദുരന്തനമായി പ്രഖ്യാപിച്ചു.

English summary
Delhi on high alert as Yamuna breaches danger mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X