Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയില്‍ അതിജാഗ്രത; ഗുരുഗ്രാമിലെ ആഢംബര മേഖലയിലേക്ക് അക്രമം പടരുന്നു, പോലീസ് അഭ്യര്‍ഥന ഇങ്ങനെ

ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹില്‍ ആരംഭിച്ച സംഘര്‍ഷം മറ്റിടങ്ങളിലേക്ക് പടരുന്നു. ഡല്‍ഹി അതിജാഗ്രതയിലാണ്. സംഘര്‍ഷം ഗുരുഗ്രാമിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഗുരുഗ്രാമിലെ നഗരമേഖലയിലാണ് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടെ നിരവധി കടകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച്ച രാത്രിയാണ് അക്രമസംഭവങ്ങള്‍ നടന്നത്.

അതേസമയം പെട്രോള്‍, ഡീസല്‍ എന്നിവ വാഹനങ്ങള്‍ക്ക് അല്ലാതെ ചെറിയ തോതില്‍ കുപ്പികളിലാക്കി നല്‍കുന്നതെല്ലാം ഗുരുഗ്രാമില്‍ നിരോധിച്ചിരിക്കുകയാണ്. ഇതെല്ലാം കലാപത്തിന് കാരണമാകുമെന്ന് കാരണത്താലാണ് വില്‍പ്പന നിരോധിച്ചിരിക്കുന്നത്. അതേസമയം വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അക്രമത്തിന് കാരണമാകുന്നതായിട്ടാണ് പോലീസിന്റെ വിലയിരുത്തല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

haryana-riot

നൂഹിലെ അക്രമത്തില്‍ ഹരിയാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഗുരുതരമായ കാര്യങ്ങളാണ് പറയുന്നത്. പോലീസിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജീവനോടെ ചുട്ടുകൊല്ലാനായിരുന്നു അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറയുന്നു. ജനക്കൂട്ടം പോലീസുകാരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമിച്ചത്. സൈബര്‍ സെല്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അനധികൃതമായി സ്വന്തമാക്കിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കലാപകാരികള്‍ പോലീസിനെ ആക്രമിക്കാന്‍ വന്നത്. സ്‌റ്റേഷന്റെ പ്രധാന കവാടം ഒരു ബസ് ഉപയോഗിച്ചാണ് തകര്‍ത്തതെന്ന് പോലീസ് പറഞ്ഞു പോലീസ് ആദ്യം ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകമാണ് ഉപയോഗിച്ചത്. എന്നാല്‍ അതുകൊണ്ട് ഫലമില്ലാതായപ്പോഴാണ് നൂറ് റൗണ്ട് വെടിവെച്ചതെന്നും, അത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും പോലീസ് എഫ്‌ഐആറില്‍ പറയുന്നു.

പോലീസ് സ്‌റ്റേഷനുള്ളിലെ പതിനഞ്ച് വാഹനങ്ങളാണ് കലാപകാരികള്‍ അഗ്നിക്കിരയാക്കിയത്. കൂടുതല്‍ പോലീസുകാര്‍ ഇവിടേക്ക് എത്തിയതോടെ മാത്രമാണ് അക്രമികള്‍ പിന്‍വാങ്ങിയത്. എന്നാല്‍ പോലീസുകാരെ കൊല്ലുമെന്ന മുന്നറിയിപ്പോടെയാണ് അവര്‍ പിന്‍വാങ്ങിയതെന്നും പോലീസ് പറഞ്ഞു. വിഎച്ച്പിയുടെ റാലിക്കിടെയാണ് പ്രശ്‌നമുണ്ടായതെന്നും, എഴുന്നൂറോളം വരുന്ന അക്രമികള്‍ പോലീസിനെ അക്രമിച്ചെന്നും പോലീസ് മറ്റൊരു എഫ്‌ഐആറില്‍ പറയുന്നു. നൂഹിലെ നല്‍കേശ്വര്‍ ക്ഷേത്ര പരിഹരത്ത് വെച്ചാണ് ഈ പ്രശ്‌നങ്ങള്‍ നടന്നത്.

തോക്കുകള്‍, ലാത്തികള്‍, ബാറ്റണുകള്‍, എന്നിവ അക്രമികളുടെ കൈവശമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നൂഹ്, ഗുരുഗ്രാം, ഫരീദാബാദ്, പല്‍വാല്‍, ജാജ്ജര്‍ ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഗുരുഗ്രാമിലെ സെക്ടര്‍ 70ല്‍ നിരവധി കടകള്‍ അക്രമികള്‍ കത്തിച്ചതായി അധികൃതര്‍ പറഞ്ഞു. ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

സുപ്രീം കോടതി ഈ വിഷയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഡല്‍ഹി അധികൃതോടെ ശക്തമായ പോലീസ് സന്നാഹത്തെ ഒരുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സിസിടിവി എല്ലായിടത്തും സ്ഥാപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ബജ്രംഗ് ദള്‍ അംഗം മോനു മനേസറിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഈ വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രതികരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+