Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ കുനിച്ചുനിര്‍ത്തി മര്‍ദ്ദിച്ചു; മുഖത്തും പിന്‍ഭാഗത്തും... ബലാല്‍സംഗവും!! വീഡിയോ പുറത്ത്

ദില്ലി: യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ഏതൊരാള്‍ക്കും വിഷമം തോന്നുന്ന രീതിയിലാണ് യുവതിയുടെ മുടി പിടിച്ച് മര്‍ദ്ദിക്കുന്നതും കുനിച്ച് നിര്‍ത്തി ഇടിക്കുന്നതും. ദില്ലിയിലെ ഒരു ഓഫീസിലാണ് സംഭവം. യുവാവിന്റെ സുഹൃത്ത് തന്നെയാണ് മര്‍ദ്ദന രംഗം വീഡിയോയില്‍ പകര്‍ത്തിയത്. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി.

ഒരു പോലീസ് ഓഫീസറുടെ മകനാണ് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയത്. യുവതി പോലീസിന് മുന്നില്‍ ഹാജരായി. വിവരണം കേട്ട് പോലീസ് ഞെട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും വിഷയത്തില്‍ ഇടപെട്ടു. രാജ്യത്തുടനീളം വീഡിയോ പ്രചരിക്കുകയാണ്. വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

 ദില്ലിയിലെ ഓഫീസില്‍

ദില്ലിയിലെ ഓഫീസില്‍

ദില്ലിയിലെ ഓഫീസില്‍ വച്ചാണ് യുവാവ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളുടെ സുഹൃത്ത് തന്നെയാണ് മര്‍ദ്ദന വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സംഭവം പ്രമുഖ നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ശക്തമായ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു.

 പ്രതിയെ തിരിച്ചറിഞ്ഞു

പ്രതിയെ തിരിച്ചറിഞ്ഞു

ദില്ലിയിലെ പോലീസ് ഓഫീസറുടെ മകന്‍ റോഹിത് സിങ് തോമറാണ് മര്‍ദ്ദിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ദില്ലി പോലീസ് കമ്മീഷണര്‍ നേരിട്ടാണ് അന്വേഷണം നടത്തുന്നത്.

ആളൊഴിഞ്ഞ ഓഫീസ്

ആളൊഴിഞ്ഞ ഓഫീസ്

ദില്ലിയിലെ ഉത്തം നഗറിലെ സ്വകാര്യ ഓഫീസിലാണ് യുവതി മര്‍ദ്ദനത്തിന് ഇരയായത്. സപ്തംബര്‍ രണ്ടിനാണ് സംഭവമെന്ന് പോലീസ് പറയുന്നു. ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുകയാണ്. യുവതിയെ വലിച്ചിഴച്ചു ആളൊഴിഞ്ഞ ഓഫീസില്‍ വച്ചാണ് പ്രതി മര്‍ദ്ദിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തം.

 അടിവയറ്റില്‍ ചവിട്ടി

അടിവയറ്റില്‍ ചവിട്ടി

മര്‍ദ്ദിക്കുന്ന വീഡിയോ സുഹൃത്ത് പകര്‍ത്തുന്നത് പ്രതി കാണുന്നുണ്ട്. എന്നിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ല. യുവതിയെ പൊക്കി നിലത്തിട്ട് മര്‍ദ്ദിക്കുകയു അടിവയറ്റില്‍ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. മുടി പിടിച്ച് തലയുടെ പിന്‍ഭാഗത്തും ഒട്ടേറെ തവണ ഇടിച്ചു.

 രോഹിത് നിര്‍ത്തൂ എന്ന്

രോഹിത് നിര്‍ത്തൂ എന്ന്

മുട്ടുകാല്‍ വച്ച് മുഖത്തും തലയിലും കൈമുട്ട് കൊണ്ട് പിന്‍ഭാഗത്തും മര്‍ദ്ദിച്ചു. കൈമുട്ടു കൊണ്ടുള്ള മര്‍ദ്ദനത്തില്‍ യുവതിക്ക് ക്ഷതം ഏറ്റിട്ടുണ്ടാകുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. വീഡിയോ എടുക്കുന്ന വ്യക്തി രോഹിത് നിര്‍ത്തൂ എന്ന് പറയുന്നത് കേള്‍ക്കാം. എന്നാല്‍ ആരും ഇയാളെ തടയുന്നില്ല.

പ്രതിശ്രുത വധു പരാതി നല്‍കി

പ്രതിശ്രുത വധു പരാതി നല്‍കി

സപ്തംബര്‍ രണ്ടിന് നടന്ന സംഭവമാണെങ്കിലും ഒട്ടേറെ പേര്‍ വീഡിയോ കണ്ടിരുന്നെങ്കിലും ആരും പരാതിപ്പെട്ടിരുന്നില്ല. വ്യാഴാഴ്ച ഒരു യുവതിയാണ് വീഡിയോ സഹിതം ദില്ലി പോലീസില്‍ പരാതി സമര്‍പ്പിച്ചത്. പ്രതിയുടെ പ്രതിശ്രുത വധുവാണ് പരാതിക്കാരി.

മര്‍ദ്ദനമേറ്റ യുവതിയുമെത്തി

മര്‍ദ്ദനമേറ്റ യുവതിയുമെത്തി

വീഡിയോ കണ്ട യുവതി പ്രതിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറി. ശേഷമാണ് പരാതി നല്‍കിയത്. സഹപ്രവര്‍ത്തകയെ ആണ് യുവാവ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ യുവതി ഇന്ന് പോലീസില്‍ നേരിട്ടെത്തി പരാതി സമര്‍പ്പിച്ചു. ഞെട്ടിക്കുന്ന അനുഭവവും യുവതി വിവരിച്ചു.

ബലാല്‍സംഗം ചെയ്തു

ബലാല്‍സംഗം ചെയ്തു

രോഹിത് തോമര്‍ യുവതിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രോഹിത്തിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓഫീസ്. ഓഫീസില്‍ വച്ച് യുവതിയെ രോഹിത് ബലാല്‍സംഗം ചെയ്തു. മര്‍ദ്ദിക്കുകയും ചെയ്തു. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോഴായിരുന്നു മര്‍ദ്ദനമെന്നും യുവതി പോലീസിനോട് പറഞ്ഞു. യുവതിയെ വൈദ്യപരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+