കുടുംബ വഴക്ക്; ഗൃഹനാഥന് അപ്പാര്ട്ടമെന്റിന് തീയിട്ടു; നാലു മരണം
ദില്ലി: കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്ധ്യവയസ്കന് അപ്പാര്‍ട്ട്മെന്റിന് തീയിട്ടതിനെ തുടര്‍ന്ന് നാലുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഡല്‍ഹിയിലെ പാലം വിഹാറിലാണ് സംഭവം. ഭാര്യയും കുട്ടികളും അവരുടെ മാതാവും താമസിക്കുന്ന അപ്പാര്ട്ടിമെന്റിനാണ് ട്രക്ക് ഡ്രൈവറായ അനില്‍ കുമാര്‍ തീയിട്ടത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
തന്റെ അവിഹിത ബന്ധത്തെ ഭാര്യാമാതാവ് ചോദ്യം ചെയ്തതിലുള്ള പ്രതികാരമായാണ് അനില്‍കുമാര്‍ കടുംകൈ ചെയ്തതെന്നാണ് വിവരം. അനില്‍കുമാറിന്റെ ഭാര്യയും മക്കളും ഏറെക്കാലമായി അവരുടെ മാതാവിനൊപ്പമാണ് താമസം. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ സ്ഥലത്തെത്തിയ കുമാര്‍ താഴത്തെ നിലയില്‍ തീ കൊളുത്തുകയായിരുന്നു. '

മൂന്നു നിലകളുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നും ചിലര്‍ക്ക് പൊടുന്നനെ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കുമാറിന്റെ ഭാര്യാ മാതാവ് കൈലാഷ് റാണി, രണ്ടാം നിലയിലെ താമസക്കാരനായ ജഗ്ദീപ് (32), ജഗ്ദീപിന്റെ ഒരു വയസുള്ള മകന് ആകാശ് എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അനില്‍ കുമാറിന്റെ ഭാര്യയും രണ്ടുമക്കളും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
കുമാര്‍ തീയിടുന്നത് തൊട്ടടുത്തുള്ള പാര്‍ക്കിങ് ഏരിയയിലുള്ള സിസിടിവിയില്‍ പതിഞ്ഞതായി പോലീസ് വ്യക്തമാക്കി. പ്രതി കുറ്റ സമ്മതിച്ചിട്ടുണ്ട്. അഗ്നിശമനസേന ഉടന്‍ സ്ഥത്ത് കുതിച്ചെത്തിയതിനാലാണ് കൂടുതല്‍ ആളപായം ഇല്ലാതിരുന്നതെന്ന് പോലീസ് പറഞ്ഞു. ബിജെപി കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ളതാണ് അപ്പാര്‍ട്ട്മെന്റ്.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications