കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബും ദില്ലിയും പിടിക്കണം.. സിഖ് വികാരം ആളിക്കത്തിച്ച് മോദിയും ബിജെപിയും!

Google Oneindia Malayalam News

ദില്ലി: പഞ്ചാബിലും ദില്ലിയിലും ആറാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 1984ലെ സിഖ് വിരുദ്ധ കലാപം വലിയ വൈകാരിക വിഷയമാക്കി ഉയര്‍ത്തിക്കൊണ്ട് വരികയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി. രാജീവ് ഗാന്ധിക്കെതിരെ തുടക്കമിട്ട ആക്രമണം സിഖ് വിരുദ്ധ കലാപത്തിലെത്തി നില്‍ക്കുകയാണ്.

ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന സിഖ് വിരുദ്ധ കലാപം കോണ്‍ഗ്രസ് ചരിത്രത്തിലെ ചോര പുരണ്ട ഏടാണ്. അന്ന് രാജീവ് ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വിട്ട് ബിജെപി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

സിഖ് വികാരം ആളിക്കത്തിക്കുന്നു

സിഖ് വികാരം ആളിക്കത്തിക്കുന്നു

ദില്ലി, പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ക്ക് ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഈ അവസാന ഘട്ടത്തില്‍ സിഖ് വികാരം ആളിക്കത്തിച്ച് വോട്ട് പിടിക്കാനാണ് ബിജെപി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണവും ശേഷമുണ്ടായ കലാപത്തെ ന്യായീകരിക്കുന്ന തരത്തിലാണ് അന്ന് രാജീവ് ഗാന്ധി പ്രസംഗം നടത്തിയത്.

വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും

വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും

വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്നുളള രാജീവ് ഗാന്ധിയുടെ പ്രസംഗം വളരെ കുപ്രസിദ്ധമാണ്. ഈ വിവാദ പ്രസംഗ ഭാഗമാണ് ബിജെപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയെ സിഖുകാരായ അംഗരക്ഷകര്‍ വെടി വെച്ച് കൊലപ്പെടുത്തിയതോടെയാണ് സിഖ് വംശജര്‍ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടത്.

1984നെ മറക്കാന്‍ ബുദ്ധിമുട്ടാണ്

1984നെ മറക്കാന്‍ ബുദ്ധിമുട്ടാണ്

അന്ന് മൂവായിരം പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. അന്നത്തെ രാജീവ് ഗാന്ധിയുടെ പ്രസംഗം വലിയ വിവാദമായിരുന്നു. 1984നെ മറക്കാന്‍ ബുദ്ധിമുട്ടാണ്. ദില്ലിക്കും രാജ്യത്തിനും മറക്കാനാവില്ല എന്നതടക്കമുളള കുറിപ്പിനൊപ്പമാണ് ബിജെപിയുടെ ഔദ്യോഗിക പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാം പിത്രോഡ നടത്തിയ പരാമര്‍ശം

സാം പിത്രോഡ നടത്തിയ പരാമര്‍ശം

സിഖ് വിരുദ്ധ കലാപത്തില്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്‌ലര്‍, എച്ച്‌കെഎല്‍ ഭഗത് എന്നിവരുടെ ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിഖ് കൂട്ടക്കൊലയെ കുറിച്ച് കോണ്‍ഗ്രസിന്റെ സാം പിത്രോഡ നടത്തിയ പരാമര്‍ശവും ബിജെപി ആയുുധമാക്കിയിരിക്കുകയാണ്.

കൂട്ടക്കൊല നടന്നുവെങ്കില്‍ അതിനെന്താണ്

കൂട്ടക്കൊല നടന്നുവെങ്കില്‍ അതിനെന്താണ്

സിഖ് കൂട്ടക്കൊല നടന്നുവെങ്കില്‍ അതിനെന്താണ് എന്നാണ് സാം പിത്രോഡ ചോദിച്ചത്. ഇതോടെ മോദി കോണ്‍ഗ്രസിനെതിരെ വീണ്ടും രൂക്ഷമായി രംഗത്ത് എത്തിയിരിക്കുകയാണ്. കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് യാതൊരു വിലയും കോണ്‍ഗ്രസ് നല്‍കുന്നില്ല എന്നാണ് നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയില്‍ കുറ്റപ്പെടുത്തിയത്.

മൃഗീയമായ പീഡനം

മൃഗീയമായ പീഡനം

പെട്രോളും ഡീസലും ഒഴിച്ച് നൂറുകണക്കിന് സിഖുകാരെ ആണ് കൊലപ്പെടുത്തിത്. കത്തുന്ന ടയറുകള്‍ ആളുകളുടെ കഴുത്തിലേക്ക് ഇട്ട് വരെ കലാപകാരികള്‍ മൃഗീയമായ പീഡനം നടത്തി. ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടും കോണ്‍ഗ്രസ് ചോദിക്കുന്നത് അതിനെന്ത് എന്നാണ് എന്നും മോദി ഹരിയാനയില്‍ കുറ്റപ്പെടുത്തി.

മോദി ടൈം മിഷീന്‍ കണ്ട് പിടിച്ചോ

മോദി ടൈം മിഷീന്‍ കണ്ട് പിടിച്ചോ

മോദിയുടേയും ബിജെപിയുടെയും ആക്രമണത്തിന് തിരിച്ചടിച്ച് കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. ഇത് 2019ലെ തിരഞ്ഞെടുപ്പ് ആണെന്നും 1984ലേതോ 1966ലേതോ 1951ലേതോ തിരഞ്ഞെടുപ്പ് അല്ല എന്നുമാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒമര്‍ അബ്ദുളള അടക്കമുളള പ്രതിപക്ഷ നേതാക്കളും ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മോദി ടൈം മിഷീന്‍ കണ്ട് പിടിച്ചോ എന്നാണ് ഒമറിന്റെ പരിഹാസം.

വീഡിയോ

ബിജെപി ട്വീറ്റ് ചെയ്ത വീഡിയോ

English summary
Lok Sabha Election 2019: Delhi and Panjab to vote soon, BJP raises 1984's anti-sikh riots issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X