Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി പോക്സോ കേസ്: 2006ൽ അറസ്റ്റിലായ പ്രതി പുറത്തിറങ്ങിയത് നല്ലനടപ്പിന്, രണ്ട് കേസുകളിൽ പ്രതി

ദില്ലി: 12 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ദില്ലിയിൽ പിടിയിലായ പ്രതി സമാനമായ കേസിൽ പിടിയിലായയാൾ. വീട്ടിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച 33 കാരനായ കൃഷ്ണനാണ് ദില്ലി പോലീസിന്റെ പിടിയിലായിട്ടുള്ളത്. 2006ൽ 29കാരിയായ യുവതിയെ വീട് തകർത്ത് അകത്ത് കടന്ന് കൊല്ലപ്പെടുത്തിയ കേസിൽ ഇയാൾ പ്രതിയായിരുന്നു. ഔട്ടർ ദില്ലിയിലെ സുൽത്താൻ പുരിയിലാണ് ഈ സംഭവം. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ യുവാവ് ഇഷ്ടിക കൊണ്ട് യുവതിയുടെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം മോഷണം നടത്തി രക്ഷപ്പെടുകയായിരുന്നു.

12കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ ആഗസ്റ്റ് ആറിന് ദില്ലി പോലീസ് പ്രതിയെ പിടികൂടിയത്. വെസ്റ്റ് ദില്ലിയിലെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെൺകുട്ടി ദില്ലി എയിംസിൽ ചികിത്സയിൽ കഴിയുകയാണ്. 2006ലെ കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ദില്ലി കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. എന്നാൽ 2014ൽ ഇയാൾ നല്ല നടപ്പിന് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. ആഗസ്റ്റ് നാലിന് മോഷണത്തിനായി പെൺകുട്ടിയുടെ വീട്ടിനുള്ളിൽ പ്രവേശിച്ച പ്രതി സ്യൂട്ട്കെയ്സുമായി കടന്നു കളയുന്നത് പെൺകുട്ടി കണ്ടുവെന്നും പോലീസിൽ അറിയിച്ചെന്നുമാണ് പോലീസ് നൽകുന്ന വിവരം.

 images-15

തുടർന്ന് ഇയാൾ തയ്യൽ മെഷീനെടുത്ത് പെൺകുട്ടിയ്ക്ക് നേരെ വലിച്ചെറിഞ്ഞു. ഇത് തടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ പിടികൂടിയ കുറ്റവാളി കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. സ്കൂളിൽ നിന്ന് പാതിവഴിയിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച കൃഷ്ണൻ ചെറിയ പ്രായത്തിൽ തന്നെ പ്ലാസ്റ്റിക് ഫാക്ടറിയിൽ ജോലി ചെയ്യാൻ ആരംഭിച്ചിരുന്നു. പലപ്പോഴും മദ്യാസക്തിയിൽ കഴിയുന്ന പ്രതി മോഷണം നടത്തുന്നതും പതിവാണ്. 2014ൽ ജാമ്യം നേടി പുറത്തുവന്നതോടെ ഇയാൾ വീണ്ടും പ്ലാസ്റ്റിക് ഫാക്ടറിയിൽ ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. 2016ൽ മോഷണക്കേസിൽ പിടിയിലായ ഇയാൾ നാല് മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+