ഡല്‍ഹിയിലെ പൊലീസ് അതിക്രമം: ജോൺ ബ്രിട്ടാസിന്റെ കത്ത് ഹര്‍ജിയായി പരിഗണിക്കാന്‍ സുപ്രിംകോടതി

ഡല്‍ഹിയിലെ പൊലീസ് അതിക്രമത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ കത്ത് ഹര്‍ജിയായി പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനം. കഴിഞ്ഞ ദിവസം ഡൽഹി കൊണാട്ട് പ്ലേസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പോലീസും സിആർപിഎഫും ചേർന്ന് ജോൺ ബ്രിട്ടാസിനെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തത്. പോലീസ് വാഹനത്തിൽ കയറ്റിയ ശേഷം ബ്രിട്ടാസിനെ വഴിയിൽ ഇറക്കി വിടുകയും ചെയ്തു.

ഇതിന് പിന്നാലെ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ കത്ത് ഹർജിയായി പരിഗണിക്കാനുളള കോടതിയുടെ തീരുമാനം.

ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' ഡൽഹിയിൽ ഒക്ടോബർ 11-ന് എനിക്ക് നേരിടേണ്ടിവന്നത് കേവലം ഒരു വ്യക്തിക്കെതിരായ പൊലീസ് അതിക്രമമല്ല. വർത്തമാനകാല ഇന്ത്യയിൽ വിയോജിപ്പിനും അഭിപ്രായപ്രകടനത്തിനുമുള്ള ഇടം എത്രത്തോളം സുരക്ഷിതമാണ് എന്ന ഗുരുതരമായ ചോദ്യമാണ് അത് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ, സംഭവദിവസം തന്നെ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ച് ബഹു: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഞാൻ കത്ത് നൽകിയിരുന്നു. എന്റെ കത്ത് ഉചിതമായ ബെഞ്ചിന്റെ പരിഗണനയ്ക്ക് സമർപ്പിച്ച്, ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരമുള്ള നടപടികൾ ഉൾപ്പെടെ ആവശ്യമായ ഭരണഘടനാപരമായ ഇടപെടലുകൾ പരിഗണിക്കണമെന്നും അഭ്യർഥിച്ചിരുന്നു.

Delhi Police

പ്രസ്തുത കത്ത് നിലവിലുള്ള റിട്ട് നടപടികളിൽ Interlocutory Application No. 319609/2026 ആയി സുപ്രീം കോടതി ഇന്ന് സ്വമേധയാ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എനിക്ക് നേരിട്ട ശാരീരികമായ അസ്വസ്ഥതകൾ അല്ല എന്നെ അലട്ടുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് ഒരു ജനപ്രതിനിധിക്കാണ് ഇത് സംഭവിച്ചത് എന്നതാണ് എന്നെ അലോസരപ്പെടുത്തുന്നത്. ഒരു എംപിയുടെ യാതൊരു ആനുകൂല്യങ്ങളും എനിക്ക് വേണ്ട; ഒരു സാധാരണ പൗരന് ലഭിക്കുന്ന അവകാശങ്ങൾ മാത്രം എനിക്ക് ലഭിച്ചാൽ മതി. പക്ഷേ, അതുപോലും മാനിക്കപ്പെടുന്നില്ല.

അതുമാത്രമല്ല, ഇത് സംഭവിച്ചത് പട്ടാപ്പകൽ ഇന്ത്യയിലെ മാധ്യമങ്ങളുടെ മുന്നിൽ, ക്യാമറകൾക്ക് മുന്നിൽ ഇന്ത്യയുടെ തലസ്ഥാന നഗരിയിലാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളോടുള്ള ഭരണകൂടത്തിന്റെ സമീപനവും ജനാധിപത്യപരമായ വിയോജിപ്പുകളെ ബലപ്രയോഗത്തിലൂടെ നേരിടുന്ന പ്രവണതയും ഇതിന്റെ പശ്ചാത്തലത്തിലുണ്ട്. ഒരു ജനപ്രതിനിധിക്കുപോലും ഇത്തരം അനുഭവം നേരിടേണ്ടിവരുന്നുവെങ്കിൽ, ഭരണകൂടത്തിന്റെ അധികാരത്തിന് മുന്നിൽ സാധാരണക്കാരന്റെ അവകാശങ്ങൾ എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.

ഇത് നീതിയിലേക്കുള്ള യാത്രയുടെ അവസാനമല്ല; മറിച്ച്, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മുന്നോട്ടുവെക്കുന്ന ഒരു ചുവടുവെപ്പ് മാത്രമാണ്. ഇനി സുപ്രീംകോടതിയുടെ ഇടപെടൽ എത്രത്തോളം ശക്തമായിരിക്കുമെന്നും ഭരണഘടനാമൂല്യങ്ങളുടെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനായി എന്തെല്ലാം നിർണായക നടപടികൾ ഉണ്ടാകുമോയെന്നും നമുക്ക് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma