ബസ്സില്‍ പെൺകുട്ടിയോട് അശ്ലീലം പ്രകടിപ്പിച്ച മധ്യവയ്യസനെ പിടികൂടാന്‍ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു
ദില്ലി: രാജ്യതലസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് ലൈംഗിക വൈകൃതം പ്രകടിപ്പിച്ചയാളെ പിടികൂടാന്‍ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. ജെഎന്‍യു വിദ്യാര്‍ഥിനിയെ ബസ്സില്‍ ശല്യം ചെയ്യുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തയാളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാത്തതോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
സംഭവത്തിന്റെ വീഡിയോ പെണ്‍കുട്ടി തന്നെ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഇതില്‍ മുഖം വ്യക്തമായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഇയാളെക്കുറിച്ചുള്ള വിവരം കൈമാറുന്നവര്‍ക്ക് 25,000 രൂപയാണ് പോലീസ് പ്രഖ്യാപിച്ചിട്ടള്ളത്. വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ വസന്ത് വിഹാര്‍ പോലീസില്‍ പരാതിയും നിലവിലുണ്ട്.

പ്രതിയെക്കുറിച്ചുള്ള സൂചന വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനിലോ മറ്റേതെങ്കിലും സ്റ്റേഷനിലോ നല്‍കാവുന്നതാണ്. വിവരം നല്‍കുന്നയാളുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. ബസ്സില്വെച്ചുള്ള അതിക്രമത്തില്‍ ഒരാളും തന്നെ സഹായിക്കാനെത്തിയില്ലെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
മധ്യവയസ്കനായ ഇയാളുടെ പ്രവര്‍ത്തികണ്ട് താന്‍ ബസ്സില്‍ ഒച്ചവെച്ചിരുന്നു. എന്നാല്‍, അയാള്‍ അത് നിര്‍ത്തിയില്ല. ബസ്സില്‍ സഹായത്തിനായി അഭ്യര്‍ഥിച്ചിട്ടും ആരും തന്നെ സഹായിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. സംഭവം ദേശീയതലത്തില്‍തന്നെ ഏറെ ചര്‍ച്ചയായി. ബലാത്സംഗത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ദില്ലിയില്‍ പെണ്‍കുട്ടികള്‍ ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ ദിവസംതോറും അനുഭവിച്ചുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications