കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരുമെന്ന് പോസ്റ്റിട്ട മുംബൈ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: ഐസിസില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുംബൈ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.1993 മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റയതിനെത്തുടര്‍ന്നാണ് ഇന്ത്യ വിടാന്‍ മാധ്യമപ്രവര്‍ത്തകന്‍ തീരുമാനിച്ചത്. താന്‍ ഐസില്‍ ചേരാന്‍ ആഗ്രഹിയ്ക്കുന്നുവെന്നും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിയ്ക്കാന്‍ തയ്യാറാണെന്നും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

സുബേര്‍ അഹമ്മദ് ഖാന്‍ എന്ന അക്കൗണ്ടിലൂടെയാണ് ഇയാള്‍ പോസ്റ്റ് ചെയിതിരുന്നത്. മാധ്യമ പ്രവര്‍ത്തകനെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. മേമന്‍ അനുഭാവിയായ ഇയാള്‍ രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുകയാണെന്നും ഹിന്ദു തീവ്രവാദികളും സര്‍ക്കാരും മോശക്കാരാണെന്നും തന്റെ പോസ്റ്റില്‍ പറഞ്ഞു.

Zuber Ahammed

ഇയാളുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പിടികൂടാന്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. ബാന്ദ്രയില്‍ ഇയാള്‍ ഉണ്ടെന്ന് വിവരം ലഭിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴേയ്ക്കും മുങ്ങി. വസന്തി വിഹാര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മേമനെ രക്തസാക്ഷിയായി വാഴ്ത്തിയ ഇയാള്‍ ഐസിസിനെ പുകഴ്ത്തുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നത് പുരോഗമിയ്ക്കുകയാണ്.

English summary
Delhi Police arrests Mumbai-based journalist who wanted to join ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X