Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പോലീസ്; ഡല്‍ഹിയില്‍ വേറിട്ട നീക്കം... അറിയേണ്ടത് സുപ്രധാന വിവരം

r

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി ഡല്‍ഹി പോലീസ്. രാഹുല്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളില്‍ വിശദീകരണം തേടിയാണ് പോലീസ് വന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗികാതിക്രമം നേരിട്ടുവെന്ന് കശ്മീരി പെണ്‍കുട്ടികള്‍ തന്നോട് വെളിപ്പെടുത്തിയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പ്രസംഗമധ്യേ സൂചിപ്പിച്ചിരുന്നു. അതിക്രമം നേരിട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഡല്‍ഹി പോലീസ് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പോലീസ് വന്നതെന്ന് പറയപ്പെടുന്നു.

ഡല്‍ഹി പോലീസിലെ ഉന്നത ഓഫീസര്‍മാരാണ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കാരണം. 'ഒട്ടേറെ സ്ത്രീകള്‍ ഇപ്പോഴും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു. പല സ്ത്രീകളും അവരുടെ അനുഭവങ്ങള്‍ തന്നോട് വെളിപ്പെടുത്തി' തുടങ്ങിയ കാര്യങ്ങളും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

മാര്‍ച്ച് 16ന് ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കി. ലൈംഗിക പീഡനം നേരിടുന്നുവെന്ന് വെളിപ്പെടുത്തിയ സ്ത്രീകളുടെ വിവരങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഒരുകൂട്ടം ചോദ്യങ്ങളാണ് നോട്ടീസിലുള്ളത്. ഇതിനോട് രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പോലീസ് നേരിട്ട് വീട്ടിലെത്തിയിരിക്കുന്നത്.

കന്യാകുമാരിയില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനം കശ്മീരിലെ ശ്രീനഗറിലായിരുന്നു. ഇവിടെ വച്ചാണ് രാഹുല്‍ സ്ത്രീകള്‍ക്ക് പീഡനം ഏല്‍ക്കുന്നുവെന്ന പ്രസ്താവന നടത്തിയത്. സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞാല്‍ നിയമ നടപടി സ്വീകരിക്കാമെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് സംശയത്തോടെയാണ് നോക്കിക്കാണുന്നത്.

ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ തലത്തിലുള്ള ഓഫീസര്‍ ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. രാഹുല്‍ ഗാന്ധി ഇവരുമായി സംസാരിക്കുമോ, വിവരങ്ങള്‍ കൈമാറാന്‍ സന്നദ്ധമാകുമോ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇനി ഉത്തരം ലഭിക്കേണ്ടത്. ഭാരത് ജോഡോ യാത്രയ്ക്കിടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി രാഹുല്‍ ഗാന്ധി സംവദിച്ചിരുന്നു. ഒട്ടേറെ പേര്‍ അവരുടെ ദുരിതങ്ങള്‍ അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+