ഡൽഹിയിൽ നരനായാട്ട്, ജെയ്കിന്റെ വസ്ത്രം വലിച്ച് കീറി മർദ്ദിച്ചു, ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത് റോഡിൽ തള്ളി

ന്യൂ ഡല്‍ഹി: ഇടത്-സിജെപി സമരത്തിന്റെ രണ്ടാം ദിവസവും സംഘര്‍ഷഭരിതമായി രാജ്യതലസ്ഥാനം. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, എസ്എഫ്‌ഐ നേതാക്കള്‍ ആദര്‍ശ് എം സജി, ജെയ്ക് സി തോമസ് അടക്കമുളളവര്‍ക്ക് പോലീസിന്റെയും അര്‍ധസേനാ വിഭാഗത്തിന്റെയും മര്‍ദ്ദനം. ആനി രാജ അടക്കമുളള മുതിര്‍ന്ന നേതാക്കളും പോലീസ് കസ്റ്റഡിയിലാണ്. ആനി രാജയെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്.

സമാധാനപരമായ പ്രതിഷേധങ്ങള്‍ അനുവദിക്കണമെന്നുളള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്നും സമരക്കാരെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിന്റെ വിവരങ്ങളും ദൃശ്യങ്ങളും പുറത്ത് വരുന്നത്.

ഡല്‍ഹി കൊണാട്ട് പ്ലേസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സിആര്‍പിഎും പോലീസും ചേര്‍ന്ന് ജോണ്‍ ബ്രിട്ടാസ് എംപിയെ തൂക്കിയെടുത്ത് വാഹനത്തില്‍ കയറ്റിയത്. താന്‍ എംപിയാണെന്ന് ജോണ്‍ ബ്രിട്ടാസ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് പരിഗണിക്കാതെ ആയിരുന്നു പോലീസ് ക്രൂരത. വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയ ബ്രിട്ടാസിനെ പിന്നീട് റോഡില്‍ ഇറക്കി വിട്ടു.

CJP

വാഹനത്തില്‍ വെച്ച് തനിക്ക് മര്‍ദ്ദനമേറ്റതായി ജോണ്‍ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. നാല് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തന്നെ പിടിച്ച് വെച്ചത്. ഒരു ഉദ്യോഗസ്ഥന്‍ തന്നെ സീറ്റിലേക്ക് പിടിച്ച് അമര്‍ത്തി ശ്വാസം മുട്ടിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇതുകൊണ്ടൊന്നും പിന്നോട്ട് പോകില്ലെന്നും സമരം ശക്തമായി തുടരുമെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

അതിനിടെ പെണ്‍കുട്ടികള്‍ അടക്കമുളള എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ചതായും വസ്ത്രങ്ങള്‍ വലിച്ച് കീറിയതായും ആരോപണം ഉയരുന്നുണ്ട്. ജെയ്ക് സി തോമസ് അടക്കമുളളവരെ സഞ്ചരിക്കുന്ന ജയില്‍ പോലെയുളള ഡല്‍ഹി പോലീസിന്റെ പ്രത്യേക വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയിരിക്കുകയാണ്. ഇടുങ്ങിയ ജയിലറകള്‍ പോലെ സജ്ജീകരിച്ചിട്ടുളള വാഹനത്തിനുളളില്‍ നിന്നുളള ജെയ്ക് സി തോമസിന്റെയും മറ്റ് പ്രവര്‍ത്തകരുടേയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ജെയ്ക് സി തോമസിന്റെ ഷര്‍ട്ട് പോലീസുകാര്‍ വലിച്ച് കീറി. കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ നിന്നും ഇറക്കിയാണ് ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത മറ്റൊരു വാഹനത്തിലേക്ക് തങ്ങളെ കയറ്റിയതെന്നും താന്‍ അടക്കമുളളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ക്യാമറ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വാഹനത്തിനുളളില്‍ വെച്ചുളള മര്‍ദ്ദനമെന്നും ജെയ്ക് സി തോമസ് പറഞ്ഞു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസം ഇല്ലാതെയാണ് മര്‍ദ്ദിക്കുന്നതെന്നും ജെയ്ക് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma