കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഹൗസ് ബീഫ് പരിശോധന നടത്തിയിട്ടില്ല, പോലിസിനെ വിന്യസിക്കുകയാണ് ചെയ്തത് ബി എസ് ബസ്സി

  • By Siniya
Google Oneindia Malayalam News

ദില്ലി : കേരള ഹൗസില്‍ ബീഫ് നല്‍കുന്നുണ്ടെന്ന് ആരോപിച്ച് നടത്തിയ പരിശോധന നടത്തിയിട്ടില്ലെന്ന് ദില്ലി പോലിസ് കമ്മീഷണര്‍ ബി എസ് ബസി. അവിടെ സുരക്ഷയ്ക്ക് വേണ്ടി പോലിസിനെ വിന്യസിക്കുകയാണ് ചെയ്തത്. ബീഫ് നല്‍കുന്നുവെന്ന വാര്‍ത്ത ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇത് നിയമ വിരുദ്ധമായിട്ടല്ല, വിവരം ലഭിച്ചാല്‍ പ്രാഥമിക അന്വേഷണം നടത്താതെ പോലിസിന് വേറെ വഴിയൊന്നുമില്ലയെന്ന് പോലിസ് കമ്മീഷണര്‍ വ്യക്തമാക്കി. കേരളാ ഹൗസ് ബീഫ് പരിശോധന നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കമ്മീഷണര്‍ വിശദീകരണവുമായി മുന്നോട്ടു വന്നത്.

1994 ലെ കന്നുകാലി സംരക്ഷണ വകുപ്പ് പ്രകാരമാണ് ഇവിടെ പരിശോധന നടത്തിയിരിക്കുന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു. ദില്ലിയില്‍ പശുവിനെ കശാപ്പു ചെയ്യുന്നത് നിരോധിക്കപ്പെട്ടിരിക്കയാണെന്നും നിയമം ലംഘിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തേണ്ടത് പോലിസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

-bsbassi

കേരളാ ഹൗസില്‍ ബീഫ് വിളമ്പുന്നതുമായി പരാതി ലഭിച്ചിരുന്നുവെന്നും ഇവിടെ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അറിയിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച ശേഷമാണ് മടങ്ങിയതെന്നും ബസി വ്യക്തമാക്കി. ഇതിനു വേണ്ടി ദില്ലി പോലിസ് ആസുത്രിതമായി നീക്കങ്ങള്‍ നടത്തിയിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍ അവിടെ പശുവിറച്ചി വിളമ്പിയോ എന്ന് പോലിസിന് അറിയില്ല, അവിടെ റെയ്ഡായിരുന്നില്ല നടത്തിയത്.

ബീഫ് പരിശോധനയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് പോലിസ് മേധാവി വിശദികരണവുമായി മുന്നോട്ടു വന്നത്. ഇതുമായി ബന്ധപ്പെട്ട കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. പരിശോധന നടത്തിയതില്‍ പ്രതിഷേധമറിയിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ദില്ലി പോലിസിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇന്നലെ കേരളാ എം പിമാരും സി പി എമ്മുക്കാരും കേരള ഹൗസിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

English summary
Delhi Police Commissioner BS Bassi on Tuesday defended the raid on Kerala House, saying they had done nothing illegal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X