Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി പോലീസ് കമ്മീഷണര്‍ അലോക് വര്‍മ സിബിഐ മേധാവിയാകും!!!

ദില്ലി പോലീസ് കമ്മീഷണര്‍ അലോക് വര്‍മ സിബിഐ മേധാവിയാകും. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. നിയമന ഉത്തരവ് കേന്ദ്രം അംഗീകരിച്ചു.

ദില്ലി: ദില്ലി പോലീസ് കമ്മീഷണര്‍ ആയ അലോക് വര്‍മ സിബിഐ സിബിഐ മേധാവിയാകും. നിയമന ഉത്തരവ് പ്രധാനമന്ത്രി അംഗീകരിച്ചതായാണ് ലഭിക്കുന്ന വിവരം. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന മൂന്നംഗ പാനലാണ് അലോക് വര്‍മയെ തെരഞ്ഞെടുത്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ജെ എംപി എന്നിവരായിരുന്നു പാനലിലെ മറ്റ് അംഗങ്ങള്‍.

Alok Varma IPS

സിബിഐ മേധാവിയുടെ പദവി ഒരു മാസത്തിലേറെയായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഡിസംബര്‍ രണ്ടിനാണ് മുന്‍മേധാവി അനില്‍ സിന്‍ഹ വിരമിച്ചത്. അതിന് ശേഷം ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസറായ രാകേഷ് അസ്താനയെ ഇടക്കാല മേധാവിയായി നിയമിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ദില്ലി പോലീസ് കമ്മീഷണറായി സേവനമനുഷ്ടിച്ച് വരികയാണ് അലോക് വര്‍മ.

സിബിഐയില്‍ സേവന അനുഷ്ടിച്ചിരുന്നില്ല എന്ന് കാണിച്ച് മല്ലികാര്‍ജുന്‍ ഖര്‍ജെ അലോക് വര്‍മയുടെ നിയമനത്തെ എതിര്‍ത്തിരുന്നു. സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+