കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ സഹായ സന്നദ്ധര്‍; കുറ്റം ചെയ്തിട്ടില്ല, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് ദില്ലി പോലീസിന്റെ ക്ലീന്‍ ചിറ്റ്

Google Oneindia Malayalam News

ദില്ലി: കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീനിവാസ് ബിവിക്ക് ദില്ലി പോലീസിന്റെ ശുദ്ധിപത്രം. ശ്രീനിവാസിനെ ചോദ്യം ചെയ്ത പോലീസ് നടപടി ഏറെ വിവാദമായിരുന്നു. ചോദ്യം ചെയ്തതിന് ശേഷം ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ശ്രീനിവാസ് ആവശ്യക്കാരെ സഹായിക്കുകയായിരുന്നുവെന്നും യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും മരുന്നുകള്‍ കരിഞ്ചന്തയില്‍ വിറ്റിട്ടില്ലെന്നും പോലീസ് വിശദീകരിച്ചത്.

b

യാതൊരു വിവേചനവുമില്ലാതെയാണ് ശ്രീനിവാസ് രോഗികളെയും മറ്റു അവശരായവരെയും സഹായിച്ചത് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനിവാസിന് പുറമെ ചോദ്യം ചെയ്ത എഎപി എംഎല്‍എ ദിലീപ് പാണ്ഡെ, ബിജെപി എംപി ഗൗതം ഗംഭീര്‍ എന്നിവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി.

മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎംമുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക്? ശൈലജയെ സ്പീക്കറാക്കാന്‍ ആലോചന, എണ്ണം കുറച്ച് സിപിഎം

മരുന്ന്, ഓക്‌സിജന്‍, പ്ലാസ്മ, ആശുപത്രി കിടക്കകള്‍ എന്നിവ ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് ശ്രീനിവാസും മറ്റുള്ളവരും ചെയ്തത് എന്ന് പോലീസ് പറയുന്നു. സഹായത്തിന് പണം വാങ്ങിയിരുന്നില്ല. തട്ടിപ്പ് നടത്തിയിട്ടുമില്ല. വിവേചനമില്ലാതെയാണ് സഹായ വസ്തുക്കള്‍ വിതരണം ചെയ്തത്- ദില്ലി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

നിയമവിരുദ്ധമായി മരുന്നുകള്‍ വിതരണം ചെയ്യുകയും ഇതുവഴി പണം സമ്പാദിക്കുന്നുണ്ടെന്നും കാണിച്ച് ദില്ലി ഹൈക്കോടതിയില്‍ ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡോ. ദീപക് സിങ് എന്നയാള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ദില്ലി പോലീസ് ഇവരെ ചോദ്യം ചെയ്തത്. സിബിഐ അന്വേഷണമാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഹൈക്കോടതി തള്ളി. ശേഷം പോലീസിനെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത് പ്രാഥമിക റിപ്പോര്‍ട്ടാണ്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി.

Recommended Video

cmsvideo
കോവിഡ് സഹായം: ബി. വി.ശ്രീനിവാസന് ക്ലീൻ ചിറ്റ്

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Delhi Police gives Clean Chit to BV Srinivas and others; Report submitted to High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X