Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിൽ 9 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ദില്ലി: രാജ്യതലസ്ഥാനത്ത് ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം ദില്ലി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. കൂടുതല്‍ വിശദവും ശാസ്ത്രീയവുമായി അന്വേഷണത്തിനായി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ദില്ലി പോലീസ് പിആര്‍ഒ ചിന്‍മയി ബിസ്വാള്‍ അറിയിച്ചു. ദില്ലി പുരാനി നംഗലിലുളള ശ്മശാനത്തിലെ പുരോഹിതന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം ഭീഷണിപ്പെടുത്തി ദഹിപ്പിച്ചു എന്നുമാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്മശാന പുരോഹിതന്‍ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്മശാനത്തില്‍ നിന്നും പെണ്‍കുട്ടിയുടെ കാലുകള്‍ മാത്രമാണ ലഭിച്ചത്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ ദില്ലിയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.

1

കുട്ടിയുടെ മാതാപിതാക്കള്‍ അടക്കം സംഭവസ്ഥലത്തിന് സമീപത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണം എന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. സംഭവം നടന്ന ശ്മശാനത്തിന് സമീപത്തുളള വാടകവീട്ടില്‍ ആയിരുന്നു 9 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. സംഭവ ദിവസം വൈകിട്ട് അഞ്ചരയോടെ പെണ്‍കുട്ടി ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയി. ആറ് മണി ആയപ്പോള്‍ പുരോഹിതനും മറ്റ് ചിലരും പെണ്‍കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ച് വരുത്തി. കുട്ടിയുടെ മൃതദേഹം കാട്ടിക്കൊടുത്ത് കൂളറില്‍ നിന്ന് വെള്ളമെടുക്കുമ്പോള്‍ ഷോക്കേറ്റ് മരണം സംഭവിച്ചതാണെന്ന് പറഞ്ഞു.

പെണ്‍കുട്ടിയുടെ ഇടത് കയ്യില്‍ പൊള്ളിയ പാടുകള്‍ ഉണ്ടായിരുന്നു. മാത്രമല്ല ചുണ്ട് നീലിച്ച് കിടക്കുകയായിരുന്നു. പോലീസിനെ അറിയിക്കാനുളള അമ്മയുടെ ശ്രമത്തെ പുരോഹിതനും ഒപ്പമുളളവരും ഇടപെട്ട് തടഞ്ഞു. പോലീസ് കേസെടുക്കുമെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ മോഷ്ടിക്കുമെന്നും അതിനാല്‍ പെട്ടന്ന് ദഹിപ്പിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദഹിപ്പിക്കുകയായിരുന്നു. തങ്ങളുടെ സമ്മതം ഇല്ലാതെയായിരുന്നു സംസ്‌ക്കാരം എന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+