കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പോലീസിന് പ്രത്യേക അധികാരം നൽകി കേന്ദ്രം, കുറ്റം ചുമത്താതെ ആരെയും ഒരു വർഷം തടവിലിടാം!

Google Oneindia Malayalam News

Recommended Video

cmsvideo
Delhi Police Has The Power To Detain Anyone | Oneindia Malayalam

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുളള പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമ പ്രകാരം ദില്ലി പോലീസിന് പ്രത്യേക അധികാരം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് പ്രകാരം കുറ്റം ചുമത്താതെ ഒരു വര്‍ഷത്തോളം പോലീസിന് ആരെയും തടവിലിടാം. ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയുളള മൂന്ന് മാസത്തേക്കാണ് ദില്ലി പോലീസിന് പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത്.

ദേശീയ സുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മേല്‍ 12 മാസത്തോളം കുറ്റം ചുമത്താതിരിക്കുകയും എന്തിനാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് ആ വ്യക്തിയോട് 10 ദിവസത്തേക്ക് അറിയിക്കാതിരിക്കുകയും ചെയ്യാം. ദില്ലി ലഫ്റ്റനന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ ആണ് ഉത്തരവിറക്കിയിരിക്കുന്നത്.

DELHI

ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് തോന്നിയാല്‍ ഈ നിയമ പ്രകാരം ആരെയും ദില്ലി പോലീസിന് കുറ്റം ചുമത്താതെ തടവിലിടാം. പൗരത്വ നിയമത്തിന് എതിരെ രാജ്യത്ത് എറ്റവും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നത് ദില്ലിയിലാണ്. ദില്ലി പോലീസിന് പ്രത്യേക അധികാരം നല്‍കുന്നതിലൂടെ പൗരത്വ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുദ്ദേശിച്ചാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു വര്‍ഷത്തോളം കുറ്റം പോലും ചുമത്തപ്പെടാതെ ജയിലില്‍ കിടക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ ആളുകള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറും എന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. അടുത്ത മാസം ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എന്നതിനാല്‍ പ്രതിഷേധം തണുപ്പിക്കേണ്ടത് സര്‍ക്കാരിന് അത്യാവശ്യമായി വന്നിരിക്കുകയാണ്. അതേസമയം പ്രത്യേക അധികാരം നല്‍കിയത് സാധാരണ നടപടിയാണെന്നും നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നുമാണ് ദില്ലി പോലീസ് പറയുന്നത്.

English summary
Delhi police has given power to detain under the National Security Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X