Get Updates
Get notified of breaking news, exclusive insights, and must-see stories!

കനയ്യകുമാറിനെതിരെയുള്ള രാജ്യദ്രോഹ കുറ്റം പിന്‍വലിച്ചേക്കും; ഈ കാട്ടിക്കൂട്ടലുകള്‍ക്ക് പിന്നില്‍?

ദില്ലി; ജെ എന്‍ യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യകുമാറിനെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം ദില്ലി പോലീസ് ഒഴിവാക്കിയെക്കുമെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അഫ്‌സല്‍ഗുരു അനുസ്മരണ ചടങ്ങില്‍ ക്യാംപസിനുള്ളില്‍ കനയ്യകുമാര്‍ ദേശവിരുദ്ധമായി മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ സമയം കനയ്യ മുദ്രാവാക്യം വിളിച്ചതിന് വ്യക്തമായ തെളിവില്ല.

jnu

കനയ്യകുമാര്‍ രാജ്യവിരുദ്ധമായി മുദ്രാവാക്യം വിളിച്ചെന്നതിന് ശക്തമായ തെളിവുണ്ടെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ ബിഎസ് ബസ്സി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ പോലീസിന് ലഭിച്ചുവെന്നു പറയുന്ന ദൃശ്യങ്ങളില്‍ ശബ്ദം വ്യക്തമല്ലെന്നാണ് സൂചന. ഇതോടെ വെട്ടിലായിരിക്കുന്നത് ദില്ലി പോലീസാണ്. വ്യക്തമായ തെളിവ് ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞേക്കില്ല.

ഫെബ്രുവരി ഒന്‍പതിന് ജെ എന്‍ യു ക്യംപസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിന്റെ ദൃശ്യങ്ങള്‍ നല്‍കാന്‍ ടെലിവിഷന്‍ ചാനലുകളോട് പോലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ചാനലുകള്‍ പോലീസിനെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+